ഷിംല: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിന്‍റെ മികച്ച വിജയത്തില്‍ പ്രതികരണവുമായി ബിജെപി എംപി കങ്കണ റണാവത്ത്. രാജ്യത്തെ തകർക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നവരെ ജനങ്ങൾ ഉചിതമായ പാഠം പഠിപ്പിച്ചു. മഹാരാഷ്‌ട്രയിലെ ജനങ്ങൾ വോട്ട് ചെയ്‌തത് വികസനത്തിനും സുസ്ഥിരമായ സർക്കാരിനും വേണ്ടിയാണെന്നും കങ്കണ പറഞ്ഞു.
ന്യൂഡൽഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഹിമാചൽ പ്രദേശിലെ ഭുന്തർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് കങ്കണയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെയും കങ്കണ അഭിനന്ദിച്ചു. മോദി അജയ്യനാണെന്നും രാജ്യത്തിന്‍റെ രക്ഷയ്ക്കുവേണ്ടിയാണ് അദ്ദേഹം ജനിച്ചതെന്നും കങ്കണ അഭിപ്രായപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
"തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, എല്ലാ കുട്ടികളും 'മോദി-മോദി' എന്ന് വിളിക്കുന്നത് ഞാൻ കണ്ടു. പ്രധാനമന്ത്രി മോദി ലോകത്തിലെ ഏറ്റവും ഉന്നതനായ നേതാവാണ്. ബിജെപി ഒരു ബ്രാൻഡാണ്, ഇന്ന് ഇന്ത്യയിലെ ജനങ്ങൾ ഈ ബ്രാൻഡിൽ വിശ്വസിക്കുന്നു. രാജ്യത്തിന്‍റെ രക്ഷയ്‌ക്കുവേണ്ടിയാണ് പ്രധാനമന്ത്രി ജനിച്ചത്. അദ്ദേഹം അജയ്യനാണെന്നും ഞാൻ വിശ്വസിക്കുന്നു"- മാണ്ഡി എംപി പറഞ്ഞു.
മഹാരാഷ്‌ട്ര മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കും. സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസ് ഒരു ബ്രാൻഡായിരുന്നുവെന്നും എന്നാൽ ആളുകൾക്ക് വിശ്വാസം നഷ്‌ടപ്പെട്ടതിനാൽ അതിന്ന് ഒരു പ്രാദേശിക പാർട്ടിയായി മാറിയിരിക്കുന്നുവെന്നും കങ്കണ അഭിപ്രായപ്പെട്ടു.
ALSO READ: 'ബിഎസ്‌പി ഇനി ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ല'; പ്രഖ്യാപനവുമായി മായാവതി, യുപിയില്‍ കള്ളവോട്ടുകള്‍ക്കായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ വ്യാപകമായി ഉപയോഗിച്ചെന്നും ആരോപണം
അതേസമയം ശനിയാഴ്‌ചയാണ് മഹാരാഷ്‌ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം തവണ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം അധികാരം നിലനിർത്തി. 288 അസംബ്ലി സീറ്റുകളിൽ 230 എണ്ണവും സഖ്യം നേടി. കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാടി 46 സീറ്റുകൾ മാത്രമാണ് നേടിയത്.