ശ്രീനഗർ: കശ്‌മീരില്‍ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള തീവ്രവാദ സംഘടനയെ തകര്‍ത്തതായി ജമ്മു കശ്‌മീര്‍ പൊലീസ് അറിയിച്ചു. പൊലീസിന്‍റെ കൗണ്ടർ - ഇന്‍റലിജൻസ് വിഭാഗം കശ്‌മീർ (സിഐകെ) ആറ് ജില്ലകളിലായി നടത്തിയ റെയ്‌ഡിലാണ് തെഹ്‌രീക് ലബൈക് യാ മുസ്‌ലിം' (ടിഎൽഎം) എന്ന സംഘടനയെ നിര്‍വീര്യമാക്കിയത്. ശ്രീനഗർ, ഗന്ദർബാൽ, ബന്ദിപോറ, കുൽഗാം, ബുഡ്‌ഗാം, അനന്ത്നാഗ്, പുൽവാമ എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'തെഹ്‌രീക് ലബൈക് യാ മുസ്‌ലിം' (TLM) എന്ന പുതിയ തീവ്രവാദ സംഘടന നടത്തുന്ന റിക്രൂട്ട്‌മെന്‍റ് മൊഡ്യൂൾ ഓപറേഷനില്‍ തകർത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിക്രൂട്ട്‌മെന്‍റ് മൊഡ്യൂളിന് നേതൃത്വം നൽകുന്നത് ബാബ ഹമാസ് എന്നറിയപ്പെടുന്ന ഒരു പാകിസ്ഥാൻ മിലിറ്റന്‍റ് ഹാൻഡ്‌ലറാണ് എന്നാണ് റിപ്പോർട്ട്. മൊഡ്യൂളിന്‍റെ ശൃംഖലയും പ്രവർത്തനങ്ങളും കണ്ടെത്തുന്നതിന് അന്വേഷണം വ്യാപിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
കശ്‌മീരിലെ ഗന്ദർബാൽ ജില്ലയില്‍ തൊഴിലാളികളുടെ ക്യാമ്പിന് നേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തില്‍ ഒരു ഡോക്‌ടർ ഉൾപ്പെടെ ഏഴ് തൊഴിലാളികൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കശ്‌മീരില്‍ റെയ്‌ഡുകൾ ആരംഭിച്ചത്.
Also Read:ഗന്ദർബാൽ ഭീകരാക്രമണത്തിന് പിന്നില്‍ നുഴഞ്ഞുകയറിയ ഭീകരര്‍; ജമ്മു കശ്‌മീര്‍ ലഫ്റ്റനന്‍റ് ഗവർണർ