കേരളം

kerala

ETV Bharat / bharat

ഭൂമി കുംഭകോണം; 'ജനുവരി 31ന് താന്‍ ചോദ്യം ചെയ്യലിന് ഹാജരാകും'; ഇഡി സമന്‍സിന് മറുപടി നല്‍കി ഹേമന്ത് സോറന്‍

കളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അയച്ച സമന്‍സിന് മറുപടിയുമായി ഹേമന്ത് സോറന്‍. ഡല്‍ഹിയില്‍ നേരത്തെ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാനുണ്ടായിരുന്നു. ജനുവരി 31ന് താന്‍ ഹാജരാകുമെന്നും മുഖ്യമന്ത്രി.

Jharkhand CM Hemanth Soren  ഭൂമി കുംഭകോണം  ഹേമന്ത് സോറന്‍ കേസ്  ഇഡി അന്വേഷണം ഹേമന്ത് സോറൻ  Soren Replied To ED Summons  Money Laundering Case
Jharkhand CM Hemanth Soren Replied To ED Summons

By ETV Bharat Kerala Team

Published : Jan 29, 2024, 10:31 PM IST

റാഞ്ചി:തനിക്കെതിരെയുള്ള കേസ് രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് തന്‍റെ വസതിയില്‍ ഇഡി പരിശോധന നടത്തിയതിന് ശേഷം പ്രസ്‌താവനയിലൂടെ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി ഹേമന്ത് സോറന്‍.

ഇഡി സമന്‍സിന് മുഖ്യമന്ത്രിയുടെ മറുപടി:കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡി അയച്ച സമന്‍സിന് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ട്. ഇമെയില്‍ വഴിയാണ് മുഖ്യമന്ത്രി മറുപടി അറിയിച്ചിട്ടുള്ളത്. ജനുവരി 31 ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്നും അദ്ദേഹം ഇഡിക്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ നേരത്തെ ഷെഡ്യൂള്‍ ചെയ്‌ത പരിപാടിയില്‍ പങ്കെടുക്കാനായാണ് താന്‍ പോയത്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാധിക്കാത്തതെന്നും അദ്ദേഹം അയച്ച മറുപടിയില്‍ വ്യക്തമാക്കി.

വിമര്‍ശിച്ച് ബിജെപി നേതാക്കള്‍:ഭൂമി കുഭകോണ കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ഘടകം. കഴിഞ്ഞ 18 മണിക്കൂറായി സോറന്‍ ഒളിവില്‍ കഴിയുകയാണെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. വിഷയത്തില്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്‌ണന്‍ ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കേസിലെ ഇഡി നീക്കത്തെ തുടര്‍ന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രാത്രിയില്‍ ഡല്‍ഹിയിലെ വസതിയില്‍ നിന്നും ഒളിവില്‍ പോയെന്നാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്ന വിവരം. അദ്ദേഹത്തോടൊപ്പം ഡല്‍ഹിയില്‍ ഉണ്ടായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ചിലെ സുരക്ഷ ജീവനക്കാരനായ അജയ്‌ സിങ്ങിനെയും കാണാനില്ലെന്ന് ജാര്‍ഖണ്ഡ് ബിജെപി അധ്യക്ഷന്‍ ബാബു ലാല്‍ മറാണ്ടി എക്‌സില്‍ കുറിച്ചു. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. ഇഡിയും ഡല്‍ഹി പൊലീസും ഇരുവര്‍ക്കുമായി നിലവില്‍ തെരച്ചില്‍ തുടരുകയാണ്.

സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ സുരക്ഷ കാര്യത്തില്‍ ഇത്രയും വലിയ അവഗണന വേറെയുണ്ടാകില്ലെന്ന് മുന്‍ മുഖ്യമന്ത്രി പറഞ്ഞു.ഭൂമി കുംഭകോണ കേസില്‍ ഇഡി സമന്‍സ് അയച്ച സംഭവത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സിപി രാധാകൃഷ്‌ണന്‍.

പ്രതികരണവുമായി കോണ്‍ഗ്രസ്:അതേസമയം മുഖ്യമന്ത്രിയെ കാണാനില്ലെന്ന് ജനങ്ങള്‍ അഭ്യൂഹം പടര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ്‌ താക്കൂര്‍ പറഞ്ഞു. ജാർഖണ്ഡിൽ ജെഎംഎം നയിക്കുന്ന ഭരണ സഖ്യത്തിന്‍റെ ഭാഗമാണ് കോൺഗ്രസ്. മുഖ്യമന്ത്രിക്കെതിരെയുള്ള ഇഡി നടപടി സംസ്ഥാനത്തെ ക്ഷേമപ്രവർത്തനങ്ങൾക്ക് തടസമാണെന്നും സർക്കാരിനെ കുഴപ്പത്തിലാക്കാനുള്ള ഗൂഢാലോചനയല്ലാതെ മറ്റൊന്നുമല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാജേഷ്‌ താക്കൂര്‍ പറഞ്ഞു.

Also Read:അന്ത്യശാസനം നിയമവിരുദ്ധം; ഇഡി നടപടി രാഷ്ട്രീയ യജമാനന്‍മാര്‍ക്ക് വേണ്ടിയെന്ന് ഹേമന്ത് സോറന്‍

ABOUT THE AUTHOR

...view details