ന്യൂഡൽഹി :മഹാരാഷ്‌ട്രയിൽ 6,600 മെഗാവാട്ട് താപവൈദ്യുതി വിതരണം ചെയ്യാനുള്ള ബിഡ് അദാനി ഗ്രൂപ്പ് നേടിയതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. മഹായുതി സർക്കാർ ഒത്താശ ചെയ്‌തുകൊണ്ട് കബളിപ്പിച്ച് നേടിയ ഒരു ഇടപാടാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'മഹാരാഷ്‌ട്രയിലെ മഹായുതി സർക്കാർ വമ്പൻ തോൽവിയിലേക്ക് കുതിക്കുമ്പോഴും തങ്ങളുടെ അവസാനത്തെ അധികാരത്തിൽ അവർ തെരഞ്ഞെടുത്തത് മറ്റൊരു 'മൊദാനി' സംരംഭം ആണ്. ഈ കൃത്രിമ ഇടപാടിൻ്റെ ഞെട്ടിക്കുന്ന വിശദാംശങ്ങൾ ഉടൻ തന്നെ പുറത്തുവരുന്നതായിരിക്കും'. ജയറാം രമേഷ് സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.
ജെ എസ് ഡബ്ല്യു എനർജി, ടോറൻ്റ് പവർ തുടങ്ങിയ കമ്പനികളെ പിന്തള്ളിയാണ് അദാനി ഗ്രൂപ്പ് താപവൈദ്യുതി നൽകാനുളള ഇടപാട് നേടിയെടുത്തത്. യൂണിറ്റിന് 4.08 രൂപ നൽകി ദീർഘകാലത്തേക്ക് 6,600 മെഗാവാട്ട് ബണ്ടിൽഡ് റിന്യൂവബിൾ താപവൈദ്യുതി വിതരണം ചെയ്യാനുള്ള ബിഡ് അദാനി ഗ്രൂപ്പ് നേടിയതിന് പിന്നാലെയാണ് പ്രതിപക്ഷ പാർട്ടി വിമർശനവുമായി രംഗത്തെത്തിയത്.
Also Read:'കോണ്‍ഗ്രസ് സത്യസന്ധതയില്ലാത്ത പാര്‍ട്ടി, അവരുടെ നയം സംവരണ വിരുദ്ധം': പ്രധാനമന്ത്രി