കേരളം

kerala

ETV Bharat / bharat

'പാകിസ്ഥാൻ സിന്ദാബാദ്' വിളിച്ച് യുവാവ്: ജാമ്യം വേണമെങ്കില്‍ 'രണ്ട് കാര്യങ്ങൾ' ചെയ്‌തേ പറ്റൂ എന്ന് ഹൈക്കോടതി

പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച യുവാവിന് ജാമ്യം അനുവദിക്കാൻ ദേശീയ പതാകയെ വന്ദിക്കല്‍ അടക്കമുള്ള നിബന്ധനകൾ മുന്നോട്ടുവെച്ച് ഹൈക്കോടതി.

JABALPUR HIGH COURT  JABALPUR NEWS  BHARAT MATA KI JAY 21 TIMES  PAKISTAN ZINDABAD KI SAZA
Mp : Man accused of saying Pakistan Zindabad gets bail on this condition from Highcourt (ETV Bharat)

By ETV Bharat Kerala Team

Published : Oct 17, 2024, 7:48 PM IST

ജബൽപൂർ: 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം മുഴക്കിയ മധ്യപ്രദേശിലെ ഭോപ്പാൽ സ്വദേശിയായ പ്രതിക്ക് നിബന്ധനകളോടെ സോപാധിക ജാമ്യം അനുവദിച്ച് മധ്യപ്രദേശ് ഹൈക്കോടതി. പ്രതിയായ ഫൈസല്‍ മാസത്തിൽ രണ്ടുതവണ പൊലീസ് സ്‌റ്റേഷനിൽ എത്തണമെന്നും ദേശീയ പതാകയെ വന്ദിച്ച ശേഷം 21 തവണ ഭാരത് മാതാ കീ ജയ് വിളിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസ് പരിഗണിക്കുന്നത് വരെ ഇത് തുടരണമെന്ന് ഹൈക്കോടതി ജസ്റ്റിസ് ഡി കെ പലിവാളിന്‍റെ സിംഗിൾ ബെഞ്ച് ഉത്തരവിൽ പറഞ്ഞു.

അറസ്‌റ്റ് ചെയ്‌തത് പാകിസ്ഥാൻ സിന്ദാബാദ്, ഹിന്ദുസ്ഥാൻ മുർദാബാദ് എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിയതിന്

2024 മെയ് 17 നാണ് ഭോപ്പാലിലെ മിസ്‌റോഡ് പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ നിന്ന് ഫൈസലിനെ അറസ്‌റ്റ് ചെയ്‌തത്. "പാകിസ്ഥാൻ സിന്ദാബാദ്, ഹിന്ദുസ്ഥാൻ മുർദാബാദ്" എന്ന മുദ്രാവാക്യം ഉയർത്തി വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വീഡിയോ റെക്കോർഡിംഗിലൂടെ സ്ഥിരീകരിച്ചു

പ്രതിയുടെ ജാമ്യാപേക്ഷയെ എതിർക്കുന്നതിനിടെ, സർക്കാർ ഒരു വീഡിയോ തെളിവായി നൽകി, അതിൽ പ്രതി ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തുന്നത് വ്യക്തമായി കാണാമായിരുന്നു. സാക്ഷ്യപ്പെടുത്തിയ വീഡിയോയിൽ അദ്ദേഹത്തിൻ്റെ ശബ്‌ദവും വ്യക്തമായി കേൾക്കാമായിരുന്നു. ഇതിനുപുറമെ, പ്രതി ക്രിമിനൽ സ്വഭാവമുള്ളയാളാണെന്നും ഇയാൾക്കെതിരെ 14 ക്രിമിനൽ കേസുകള്‍ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.

ഭാരത് മാതാ കി ജയ് മുദ്രാവാക്യങ്ങൾ മുഴക്കണം

എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരന് സോപാധിക ജാമ്യം അനുവദിച്ചുകൊണ്ട് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്. എല്ലാ മാസവും അവസാന ചൊവ്വാഴ്‌ച രാവിലെ 10 മുതൽ 12 വരെയുള്ള സമയത്ത് പ്രതി പൊലീസ് സ്‌റ്റേഷനിൽ ഹാജരായി നിർദ്ദിഷ്‌ട വ്യവസ്ഥകൾ പാലിക്കണം. വ്യവസ്ഥകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ചുമതല ഭോപ്പാൽ പൊലീസ് കമ്മീഷണർക്കാണ്.

Also Read:പാകിസ്ഥാൻ സിന്ദാബാദ് വിളിക്കണം: അലിഗഢില്‍ സഹപാഠിയെ തോക്ക് ചൂണ്ടി വിദ്യാര്‍ഥി

ABOUT THE AUTHOR

...view details