കേരളം

kerala

ETV Bharat / bharat

ഇന്ത്യ മുന്നണിയിലെ തര്‍ക്കം; യുപിയിലും ബംഗാളിലും നേതാക്കള്‍ ഇടപ്പെട്ട് തര്‍ക്കം പരിഹരിക്കുമെന്ന് പവാര്‍ - ശരദ് പവാര്‍

ചില സംസ്ഥാനങ്ങളില്‍ ഇന്ത്യാ മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കളിടപെട്ട് പരിഹരിക്കുമെന്നും പവാര്‍. ഉത്തര്‍പ്രദേശിന്‍റെയും പശ്ചിമബംഗാളിന്‍റെയും പേരുകള്‍ എടുത്ത് പറഞ്ഞ് പവാര്‍.

INDIA bloc allies  Sharad Pawar  ഇന്ത്യ മുന്നണി  ശരദ് പവാര്‍  Uttar Pradesh and West Bengal
Differences among INDIA bloc allies in couple of states, will be resolved: Sharad Pawar

By ETV Bharat Kerala Team

Published : Feb 21, 2024, 4:22 PM IST

പൂനെ: ഇന്ത്യ മുന്നണിയിലെ ചില കക്ഷികള്‍ക്കിടയില്‍ ചില സംസ്ഥാനങ്ങളില്‍ തര്‍ക്കങ്ങളുണ്ടെന്ന് രാജ്യസഭാംഗം ശരദ് പവാര്‍. സീറ്റ് പങ്കിടല്‍ ചൊല്ലിയാണ് തര്‍ക്കം. മറ്റ് സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു(Differences among INDIA bloc allies).

ഇന്ത്യ മുന്നണിയുടെ അടുത്ത യോഗം ഉടന്‍ തന്നെ വിളിക്കുമെന്നും കോലാപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി( Sharad Pawar). ഭരണകക്ഷിയായ ബിജെപിയെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിടാന്‍ വേണ്ടിയാണ് വിവിധ പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് ഇന്ത്യ മുന്നണിയിക്ക് രൂപം നല്‍കിയിരിക്കുന്നത്. എല്ലാകക്ഷികളും ഒന്നിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മിക്ക കക്ഷികളും അതത് സംസ്ഥാനങ്ങളില്‍ ഒതുങ്ങി നില്‍ക്കാനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് അതത് സംസ്ഥാനങ്ങളില്‍ മുന്നണികളിലെ കക്ഷികള്‍ യോഗം ചേരാന്‍ തീരുമാനിച്ചത്. അതിനുള്ള നടപടികളുമായി കക്ഷികള്‍ മുന്നോട്ട് പോകുകയാണ്( Uttar Pradesh and West Bengal).

ഉത്തര്‍പ്രദേശും പശ്ചിമബംഗാളും പോലുള്ള ചില സംസ്ഥാനങ്ങളില്‍ മുന്നണിയിലെ കക്ഷികള്‍ക്കിടയില്‍ ചില ഭിന്നതകളുണ്ട്. ഉത്തര്‍പ്രദേശില്‍ സീറ്റ് പങ്കിടല്‍ സംബന്ധിച്ച് പൊതുധാരണ ഉണ്ടായിട്ടില്ല. പശ്ചിമബംഗാളില്‍ കാര്യങ്ങള്‍ കുറച്ച് കൂടി ഗൗരവമാണ്. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ പശ്ചിമബംഗാളില്‍ കാലങ്ങളായി പരസ്പരം മത്സരിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനായിട്ടില്ലെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.

സാധ്യമാകുന്നിടത്തോളം ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകും. പ്രശ്നമുള്ള സംസ്ഥാനങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളിലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അവരുടെ സാന്നിധ്യത്തില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാനാണ് നീക്കമെന്നും പവാര്‍ വ്യക്തമാക്കി.

Also Read: അദാനിയെ പുകഴ്ത്തി ശരദ്‌ പവാര്‍ ; വാഴ്‌ത്തല്‍ ഇന്ത്യ മുന്നണി അദാനിയെ വിമര്‍ശിക്കുമ്പോള്‍

ABOUT THE AUTHOR

...view details