ഹൈദരാബാദ് : ചെസിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇഷാനി ചക്കിലം എന്ന അഞ്ചു വയസുകാരി. വൺ മൂവ് പസിലുകളില്‍ 104 ചെക്ക്‌മേറ്റുകളെ 9.23 മിനിറ്റിനുള്ളിൽ പരിഹരിച്ചാണ് അഞ്ചു വയസുകാരി അപൂര്‍വ നേട്ടം കൈവരിച്ചത്. റോയ് ചെസ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്‌ച ഇനോർബിറ്റ് മാള്‍ റോഡ് മൈഹോം അപ്രാ അപ്പാർട്ട്‌മെൻ്റിലാണ് മത്സരം സംഘടിപ്പിച്ചത്.
അഞ്ച് വയസിലെ അപൂര്‍വ നേട്ടം; 9.23 മിനിറ്റിനുള്ളിൽ പരിഹരിച്ചത് 104 ചെക്ക്‌മേറ്റുകള്‍, വേൾഡ് ബുക്ക് ഓഫ് റെക്കോർഡിലേക്ക് ഇഷാനി ചക്കിലം - Ishani Chakkilam chess genius - ISHANI CHAKKILAM CHESS GENIUS
ചെസില്‍ അപൂര്‍വ നേട്ടം കൈവരിച്ച് അഞ്ചു വയസുകാരി. വൺമൂവ് പസില്‍ മത്സരത്തില്‍ 9.23 മിനിറ്റിനുള്ളിൽ 104 ചെക്ക്‌മേറ്റുകളാണ് പരിഹരിച്ചത്. മത്സര വീഡിയോ വേൾഡ് ബുക്ക് ഓഫ് റെക്കോർഡിലേക്ക്.
Published : Jun 1, 2024, 12:53 PM IST
ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ ലണ്ടനിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മന്ത്രി കൊണ്ടാ സുരേഖ, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ഗരെത്വിൻ ഓവൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. സിഗ്നിറ്റി ടെക്‌നോളജി ചെയർമാൻ സി വി സുബ്രഹ്മണ്യം, മാതാപിതാക്കളായ ശ്രീകാന്ത്, ശ്രവ്യ, അക്കാദമിയുടെ സ്ഥാപകൻ രാജശേഖർ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
Also Read:കോലിയുടെ മൂന്നാം നമ്പര്‍ സഞ്‌ജുവിന്?; ഇന്ത്യ നാളെ ബംഗ്ലാദേശിനെതിരെ, മത്സരം കാണാനുള്ള വഴികള്‍