ഹൈദരാബാദ്:ഉയർന്ന ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് നിക്ഷേപ തട്ടിപ്പ് നടത്തിയതായി പരാതി. ഹൈദരാബാദ് സൈബർ ക്രൈം പൊലീസ് സ്‌റ്റേഷനിൽ സ്വകാര്യ ജീവനക്കാരനാണ് പരാതി നല്‍കിയത്. 34.90 ലക്ഷം രൂപ തട്ടിപ്പുകാര്‍ തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്.
വാട്‌സ് ആപ്പിലൂടെയാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാരൻ അറിയിച്ചതായി പൊലീസ് പറഞ്ഞു. 'ഓഹരി വിപണിയിൽ നിക്ഷേപിച്ചാൽ നല്ല വരുമാനം ലഭിക്കും' എന്ന സന്ദേശം വാട്‌സ്ആപ്പു വഴി ഇരയ്ക്ക് ലഭിച്ചു. സന്ദേശത്തില്‍ ഉണ്ടായിരുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌തപ്പോള്‍ ഇര ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ അംഗമായി.
തുടര്‍ന്ന്, തട്ടിപ്പുകാര്‍ ഒരു വെബ്സൈറ്റിന്‍റെ ലിങ്ക് അയച്ച് ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനായി ആവശ്യപ്പെട്ടു. ആപ്പ് ഉപയോഗിക്കാൻ സീക്രട്ട് പാസ്‌വേഡും ഇവര്‍ തന്നെ നല്‍കി. ഇത് ഉപയോഗിച്ച് ട്രേഡിങ് അക്കൗണ്ട് തുറക്കണമെന്നും തട്ടിപ്പുകാര്‍ ഇരയോട് ആവശ്യപ്പെട്ടു.