ഭിന്നശേഷിക്കാർക്ക് സമ്പൂർണ ഡിജിറ്റൽ കണ്‍സഷന്‍ കാർഡുകള്‍ ഏർപ്പെടുത്തി ഇന്ത്യന്‍ റയിൽവേ. നേരിട്ടെത്തി അപേക്ഷിക്കാനുള്ള ശാരീരിക പരിമിതികൾ പരിഗണിച്ചാണ് അപേക്ഷകൾ പൂർണമായും ഓൺലൈൻ പോർട്ടലിലേക്ക് മാറ്റിയത്. ഇതോടെ ഉപയോക്താക്കൾക്ക് പുതിയ കൺസഷൻ ഐഡൻ്റിറ്റി കാർഡുകൾക്ക് അപേക്ഷിക്കാനും നിലവിലെ കാർഡുകൾ പുതുക്കാനും എളുപ്പത്തിൽ ആകും.
ആർക്കൊക്കെ അപേക്ഷിക്കാം ?
- സമ്പൂർണ കാഴ്‌ച വൈകല്യമുള്ള വ്യക്തികൾ
- അകമ്പടി ആവശ്യമായ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികൾ
- പൂർണമായ കേൾവി വൈകല്യവും സംസാര വൈകല്യവുമുള്ള വ്യക്തികൾ
- സഹായം ആവശ്യമുള്ള അസ്ഥിരോഗ വൈകല്യമുള്ളവർ
- പക്ഷാഘാതം വന്നു കിടപ്പിലായവർ
അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍
- സർക്കാർ അംഗീകൃത ആശുപത്രി നൽകുന്ന വികലാംഗ, കൺസഷൻ സർട്ടിഫിക്കറ്റുകൾ
- പാസ്‌പോർട്ട് സൈസ് ഫോട്ടോ
- കൃത്യമായ മേൽവിലാസമുള്ള തിരിച്ചറിയൽ രേഖ (ആധാർ, പാസ്‌പോർട്ട്, പാൻ കാർഡ്, വോട്ടർ ഐഡി, ലൈസന്‍സ് എന്നിവയിൽ ഏതെങ്കിലും)