ETV Bharat / automobile-and-gadgets

പുതുവർഷത്തിൽ പുതിയ വില: ബിഎംഡബ്ല്യു മോട്ടോറാഡ് ബൈക്കുകൾക്ക് അടുത്ത വർഷം വില കൂടും

2025 ജനുവരി മുതൽ ബൈക്കുകൾക്ക് വില വർധിപ്പിക്കുമെന്ന് ബിഎംഡബ്ല്യു മോട്ടോറാഡ്. 2.5 ശതമാനം വരെയാണ് വില വർധിപ്പിക്കുക.

BMW MOTORRAD  BMW MOTORCYCLE  ബിഎംഡബ്ല്യു ബൈക്ക്  ബിഎംഡബ്ല്യു ബൈക്ക് വില
BMW G 310 R (Photo: BMW Motorrad India)
author img

By ETV Bharat Tech Team

Published : 2 hours ago

ഹൈദരാബാദ്: തങ്ങളുടെ എല്ലാ മോഡൽ ബൈക്കുകളുടെയും വില വർധിപ്പിക്കാനൊരുങ്ങി പ്രീമിയം ബൈക്ക് നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ. അടുത്ത വർഷം ജനുവരി 1 മുതൽ എല്ലാ ബൈക്കുകളുടെയും വില വർധിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏകദേശം 2.5 ശതമാനം വരെ വില വർധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചത്.

ബൈക്ക് നിർമാണം ചെലവേറുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം. എല്ലാ മോഡലുകളുടെയും വില വർധിപ്പിക്കാനാണ് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യയുടെ തീരുമാനം. ബിഎംഡബ്ല്യു ഇന്ത്യ പോർട്ട്‌ഫോളിയോയുടെ എല്ലാ മോഡലുകളുടെയും എക്‌സ്-ഷോറൂം വിലകളിൽ പുതുക്കിയ വില ബാധകമാകും.

BMW MOTORRAD  BMW MOTORCYCLE  ബിഎംഡബ്ല്യു ബൈക്ക്  ബിഎംഡബ്ല്യു ബൈക്ക് വില
BMW CE 02 (Photo: BMW)

2017 ഏപ്രിലിലാണ് ബിഎംഡബ്ല്യു ഇന്ത്യ ഗ്രൂപ്പിൻ്റെ സബ്‌ ബ്രാൻഡായി ബിഎംഡബ്ല്യു മോട്ടോറാഡ് പ്രവർത്തനമാരംഭിക്കുന്നത്. ഇന്ത്യയിൽ പ്രാദേശികമായി നിർമ്മിച്ച ബിഎംഡബ്ല്യു ജി 310 ആർ, ബിഎംഡബ്ല്യു ജി 310 ജിഎസ്, ബിഎംഡബ്ല്യു ജി 310 ആർആർ എന്നീ മോഡലുകൾ ഉൾപ്പെടെ ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ 310 മോഡലുകൾ വിൽക്കുന്നുണ്ട്. അതേസമയം മറ്റ് രാജ്യങ്ങളിൽ നിർമിക്കുന്ന കംപ്ലീറ്റ്‌ലി ബിൽറ്റ് യൂണിറ്റ് ലൈനപ്പിൽ എം മോഡലുകൾ, സാഹസിക മോട്ടോർസൈക്കിളുകൾ, റോഡ്‌സ്റ്ററുകൾ, ടൂറിങ് ബൈക്കുകൾ തുടങ്ങി നിരവധി മോട്ടോർസൈക്കിളുകൾ ഉൾപ്പെടുന്നുണ്ട്.

BMW G 310 GS (Photo: BMW)

ഇതിനുപുറമെ സിഇ 02, സിഇ 04 എന്നീ പേരുകളിൽ രണ്ട് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും കമ്പനി വിൽക്കുന്നുണ്ട്. ഇന്ത്യയിലെ എല്ലാ ബിഎംഡബ്ല്യു മോട്ടോർസൈക്കിളുകളും ഇപ്പോൾ മൂന്ന് വർഷത്തെ വാറൻ്റിയോടെ ലഭ്യമാകുന്നുണ്ട്. കമ്പനി ഇന്ത്യയിൽ അവസാനമായി പുറത്തിറക്കിയ മോഡൽ CE 02 ഇലക്ട്രിക് സ്‌കൂട്ടറാണ്. 4.50 ലക്ഷം രൂപയാണ് ഇതിന്‍റെ എക്‌സ്-ഷോറൂം വില.

M1000 RR (Photo: BMW)

ബിഎംഡബ്ല്യുവിന്‍റെ ചെലവേറിയ ബൈക്ക് ഏത്?

M1000 RR ആണ് കമ്പനിയുടെ ഏറ്റവും ചെലവേറിയ മോട്ടോർസൈക്കിൾ. ഈ മോഡലിന് 49 ലക്ഷം രൂപയോളം (എക്‌സ്-ഷോറൂം) വില വരും. അതേസമയം 2.90 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു ജി 310 ആർ ആണ് ബിഎംഡബ്ല്യുവിന്‍റെ ഏറ്റവും വിലകുറഞ്ഞ ഇരുചക്രവാഹനം.

G 310 R (Photo: BMW)
Also Read:
  1. ലോഞ്ചിനായി കാത്ത് കരുത്തേറിയ മൂന്ന് എസ്‌യുവികൾ: ഡിസംബറിൽ വിപണിയിലെത്തുന്ന മോഡലുകളും ഫീച്ചറുകളും
  2. കൂടുതൽ കരുത്തുറ്റ എഞ്ചിൻ, ഇന്‍റീരിയർ ഡിസെനിലും മാറ്റം: ബിഎംഡബ്ല്യു എം2 കൂപ്പെയുടെ നവീകരിച്ച പതിപ്പ് പുറത്തിറക്കി
  3. ആമസോണിൽ ബ്ലാക്ക് ഫ്രൈഡേ സെയിൽ: സ്‌മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവ്
  4. സ്റ്റോക്ക് വിറ്റഴിക്കൽ: ബ്ലാക്ക് ഫ്രൈഡേ സെയിലുമായി ഫ്ലിപ്‌കാർട്ടും ആമസോണും; ഓഫറുകൾ എന്തെല്ലാം? അവസാന തീയതി ?
  5. ആധാർ കാർഡ് ഇനിയും പുതുക്കിയില്ലേ? സൗജന്യപരിധി ഡിസംബർ 14 വരെ; ഓൺലൈനായി ചെയ്യുന്നതിങ്ങനെ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.