കേരളം

kerala

ETV Bharat / bharat

യുകെ സർവകലാശാലകളിലേക്ക് അപേക്ഷിക്കാന്‍ ഇന്ത്യൻ വിദ്യാർഥികൾക്ക് വൈമുഖ്യം; കാരണമിതൊക്കെ- റിപ്പോർട്ട് - DEJECTION TO UK UNIVERSITIES

2023-24 കാലയളവില്‍ 20.4 ശതമാനത്തിന്‍റെ ഇടിവ് ഉണ്ടായതാണ് റിപ്പോര്‍ട്ട്.

INDIAN STUDENTS DEJECTS UK UTYS  STUDIESC IN UK UNIVERSITIES  യുകെ സർവകലാശാല പഠനം  ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുകെ
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 17, 2024, 10:10 AM IST

ലണ്ടൻ: യുകെ സർവകലാശാലകളിലേക്ക് അപേക്ഷിക്കുന്നതില്‍ ഇന്ത്യൻ വിദ്യാർഥികൾ വൈമുഖ്യം കാണിക്കുന്നതായി റിപ്പോര്‍ട്ട്. 2022-23 കാലയളവില്‍ 139,914 വിദ്യാര്‍ഥികള്‍ അപേക്ഷിച്ചപ്പോള്‍ 2023-24 വരെ കാലഘട്ടത്തില്‍ 111,329 ആയി കുറഞ്ഞു. അതായത് 20.4 ശതമാനത്തിന്‍റെ ഇടിവ്.

യുകെ ഹോം ഓഫീസ് ഡാറ്റയെ അടിസ്ഥാനമാക്കി ഓഫീസ് ഫോർ സ്റ്റുഡന്‍റ്സ് (ഓഫ്എസ്) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തൊഴിൽ സാധ്യതകളുടെ കുറവും ചില നഗരങ്ങളിൽ അടുത്തിടെ നടന്ന കുടിയേറ്റ വിരുദ്ധ കലാപങ്ങളുമെല്ലാം ഈ ഇടിവിന് കാരണമായെന്ന് യുകെയിലെ ഇന്ത്യൻ വിദ്യാർഥി ഗ്രൂപ്പുകൾ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഇന്ത്യ, നൈജീരിയ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ വളരെയധികം ആശ്രയിക്കുന്ന യുകെയിലെ സർവകലാശാലകളെ ഇടിവ് സാരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണത്തിൽ കുറവുണ്ടായതിൽ അതിശയിക്കാനില്ലെന്ന് ഇന്ത്യൻ നാഷണൽ സ്റ്റുഡന്‍റ്സ് അസോസിയേഷൻ (ഐഎൻഎസ്എ) യുകെ പറയുന്നു. വിദേശ വിദ്യാർഥികള്‍ക്ക് അവരുടെ ആശ്രിതരായ പങ്കാളികളെയും ജീവിത പങ്കാളികളെയും ഒപ്പം കൊണ്ടുവരാൻ സാധിക്കാത്തതിനാല്‍ ഇത് സ്വാഭാവികമാണെന്നും സംഘടന പറഞ്ഞു.

'യുകെയുടെ പുതിയ നയത്തിൽ വിദ്യാർഥികൾക്ക് അവരുടെ പങ്കാളികളെ യുകെയിലേക്ക് കൊണ്ടുവരാൻ അനുവാദമില്ല, ഇവിടുത്തെ സാമ്പത്തിക സാഹചര്യങ്ങളും സമീപകാല കലാപങ്ങളുമെല്ലാം വിദ്യാര്‍ഥികളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. സർക്കാർ ഈ പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കിൽ ഇന്ത്യൻ വിദ്യാർഥികളെ വളരെയധികം ആശ്രയിക്കുന്ന യുകെ സർവകലാശാലകള്‍ പ്രതിസന്ധിയിലാകും' -ഐഎൻഎസ്എ യുകെ പ്രസിഡന്‍റ് അമിത് തിവാരി പറഞ്ഞു.

'ആശ്രിതർക്കുള്ള കൺസർവേറ്റീവ് നിരോധനം, പോസ്റ്റ് സ്റ്റഡി വർക്ക് വിസയെക്കുറിച്ചുള്ള ആശയക്കുഴപ്പം, വിദഗ്‌ധ തൊഴിലാളികളുടെ ശമ്പള പരിധിയിലെ വർധനവ്, യുകെയിൽ ജോലിയുടെ അഭാവം എന്നിവയുൾപ്പെടെ നിരവധി കാരണങ്ങൾ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഇടിവിന് കാരണമാണ്'- നാഷണൽ ഇന്ത്യൻ സ്റ്റുഡന്‍റ്സ് ആൻഡ് അലുംനി യൂണിയൻ (NISAU) യുകെ ചെയർപേഴ്‌സണ്‍ സനം അറോറ പറഞ്ഞു.

യുകെയിലേക്ക് ഏറ്റവും കൂടുതല്‍ പഠന വിസ നേടുന്ന രാജ്യം എന്ന നിലയിൽ ഇന്ത്യ സമീപ വർഷങ്ങളിൽ ചൈനയെ മറികടന്നിരുന്നു.

Also Read:ഫാസ്‌റ്റ് ട്രാക്ക് വിസ നിർത്തി കാനഡ; ഇന്ത്യന്‍ വിദ്യാർഥികൾക്ക് തിരിച്ചടിയാകും

ABOUT THE AUTHOR

...view details