ഗാന്ധിനഗര്‍:ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ (ഐസിജി) അഡ്വാൻസ് ലൈറ്റ് ഹെലികോപ്‌ടർ (എഎൽഎച്ച്) അറബിക്കടലിൽ തകർന്നുവീണ് ജീവനക്കാരെ കാണാതായതായി. തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 2) രാത്രിയാണ് ഗുജറാത്ത് തീരത്ത് ഹെലികോപ്‌ടര്‍ തകര്‍ന്നുവീണത്. ഗുജറാത്തിലെ പോർബന്തറിലുള്ള ഹരി ലീല മോട്ടോർ ടാങ്കറിൽ പരിക്കേറ്റ ജീവനക്കാരെ രക്ഷിക്കുന്നതിനിടെയാണ് ഹെലികോപ്റ്റർ കടലില്‍ പതിച്ചത്.
ഹെലികോപ്‌ടറിലുണ്ടായിരുന്ന നാല് ജീവനക്കാരിൽ ഒരാളെ രക്ഷപ്പെടുത്തി. മൂന്ന് പേർക്കായി തെരച്ചിൽ തുടരുകയാണ്. നാല് കപ്പലുകളും രണ്ട് വിമാനങ്ങളും രക്ഷാദൗത്യത്തിനുണ്ട്.