ന്യൂഡൽഹി:കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഇത്രയും വ്യക്തമായി കള്ളം പറയുന്ന ഒരാളെ തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് അമിത് ഷാ ശനിയാഴ്‌ച പറഞ്ഞു. '2014 മുതൽ നരേന്ദ്ര മോദി ഈ രാജ്യത്ത് പ്രകടനത്തിന്‍റെ രാഷ്ട്രീയം അവസാനിപ്പിച്ചു. അതിനുശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും, ബിജെപി അവരുടെ വാഗ്‌ദാനങ്ങൾ നിറവേറ്റാൻ ശ്രമിച്ചു. ഇതിനായി ഞങ്ങൾ വിവിധ ആളുകളിൽ നിന്ന് നിർദേശങ്ങൾ തേടി.
പക്ഷേ വാഗ്‌ദാനങ്ങൾ നൽകുകയും അവ നിറവേറ്റാതിരിക്കുകയും പിന്നീട് പൊതുജനങ്ങൾക്ക് മുന്നിൽ വ്യാജ മുഖങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന സർക്കാരാണ് കെജ്‌രിവാൾ ഡൽഹിയിൽ ഭരിക്കുന്നത്. എന്‍റെ രാഷ്ട്രീയ ജീവിതത്തിൽ, ഇത്ര വ്യക്തമായി കള്ളം പറയുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല' എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍.
സർക്കാർ ബംഗ്ലാവ് എടുക്കില്ലെന്ന വാഗ്‌ദാനം ലംഘിച്ചതിനും കെജ്‌രിവാളിനെ വിമർശിച്ചു. 50,000 ചതുരശ്ര അടി വിസ്‌തീർണമുള്ള 'ശീഷ് മഹൽ' നിർമിക്കാൻ 51 കോടിയിലധികം രൂപ ചെലവഴിച്ചു. സ്‌കൂളുകൾക്കും ക്ഷേത്രങ്ങൾക്കും ഗുരുദ്വാരകൾക്കും സമീപം മദ്യശാലകൾ തുറന്ന് ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതികൾ നടത്തിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡൽഹിയിലെ മുൻ വിദ്യാഭ്യാസ മന്ത്രിയാണ് മദ്യക്കമ്പനി നടത്തിയത്. ഏഴ് വർഷത്തിനുള്ളിൽ യമുന നദി വൃത്തിയാക്കുമെന്നും ലണ്ടനിലെ തേംസ് നദി പോലെ അതിനെ ശുദ്ധീകരിക്കുമെന്നും കെജ്‌രിവാൾ വാഗ്‌ദാനം ചെയ്‌തിരുന്നു. പൈപ്പുകളിലൂടെ ശുദ്ധജലം നൽകുമെന്ന വാഗ്‌ദാനം നിറവേറ്റാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല.