ഹൈദരാബാദ്: ഇന്‍റർനെറ്റ് ഉപയോഗിക്കാത്തവർക്ക് വോയ്‌സ് കോളിനും എസ്‌എംഎസിനും മാത്രമായി പ്രത്യേക റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കാൻ ട്രായ് നിർദേശം നൽകിയതിന് പിന്നാലെ പ്രമുഖ ടെലികോം കമ്പനികൾ പുതിയ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. എന്നാൽ പുതുതായി അവതരിപ്പിച്ച പ്ലാനിന്‍റെ നിരക്ക് ഇപ്പോൾ വീണ്ടും കുറച്ചിരിക്കുകയാണ് ഭാരതി എയർടെല്ലും ജിയോയും. കൂടാതെ മുൻപ് അവതരിപ്പിച്ച പ്ലാനിന് പകരം വിഐ പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. ഇവയിൽ കുറഞ്ഞ നിരക്കിൽ ഇത്തരം പ്ലാനുകൾ നൽകുന്നത് ഏത് സിം ആണെന്ന് പരിശോധിക്കാം.
വോയ്‌സ് കോളിനോ എഎസ്‌എംഎസിനോ മാത്രമോയി റീച്ചാർജ് ചെയ്യുന്ന, ഇന്‍റർനെറ്റ് ഉപയോഗം ഒട്ടും തന്നെ ഇല്ലാത്തവർക്ക് പുതിയ പ്ലാനുകൾ തീർച്ചയായും ഉപകാരപ്രദമാകും. കൂടാതെ രണ്ട് സിം ഉപയോഗിക്കുന്നവർക്ക് സിം ഡിആക്‌ടിവേറ്റാകാതെ നിലനിർത്താനും ഈ റീച്ചാർജ് പ്ലാനുകൾ സഹായകമാകും. എയർടെലിന്‍റെയും ജിയോയുടെയും വിഐയുടെയും വോയ്‌സ് കോളും എസ്‌എംഎസുകളും മാത്രമുള്ള പുതിയ പ്ലാനിന്‍റെ ഏറ്റവും പുതിയ നിരക്കുകളും ലഭ്യമാവുന്ന ആനുകൂല്യങ്ങളും പരിശോധിച്ച് താരതമ്യം ചെയ്യാം.
എയർടെൽ റീച്ചാർജ് പ്ലാൻ:
1959 രൂപയുടെയും 499 രൂപയുടെയും റീച്ചാർജ് പ്ലാനുകളാണ് എയർടെൽ ആദ്യം അവതരിപ്പിച്ചത്. പിന്നീട് 1959 രൂപയിൽ നിന്നും 1849 രൂപയിലേക്ക് നിരക്ക് കുറയ്‌ക്കുകയായിരുന്നു. ഇതോടെ 110 രൂപയാണ് ഈ റീച്ചാർജ് പ്ലാനിന് കുറഞ്ഞത്. കൂടാതെ 499 രൂപയുടെ പ്ലാൻ ഇപ്പോൾ 469 രൂപയായി കുറച്ചിട്ടുണ്ട്. രണ്ട് റീച്ചാർജ് പ്ലാനുകളിലും എയർടെൽ നൽകുന്ന ആനുകൂല്യങ്ങളും രണ്ട് പ്ലാനുകളുടെയും പ്രതിദിന ചെലവും പരിശോധിക്കാം.
റീച്ചാർജ് പ്ലാൻ വില | 1849 രൂപ | 469 രൂപ |
വാലിഡിറ്റി | 365 ദിവസം | 84 ദിവസം |
വോയ്സ്കോൾ | അൾലിമിറ്റഡ് കോൾ | അൾലിമിറ്റഡ് കോൾ |
എസ്‌എംഎസ് | 3600 | 900 |
മറ്റ് ആനുകൂല്യങ്ങൾ | അപ്പോളോ 24/7 സർക്കിൾ, ഫ്രീ ഹലോട്യൂൺ | അപ്പോളോ 24/7 സർക്കിൾ, ഫ്രീ ഹലോട്യൂൺ |
പ്രതിദിന ചെലവ് | 5.06 രൂപ | 5.58 രൂപ |
ജിയോ റീച്ചാർജ് പ്ലാൻ: അതേസമയം ജിയോ 1,958 രൂപയുടെയും 458 രൂപയുടെയും പ്രീപെയ്‌ഡ് പ്ലാനുകളാണ് ആദ്യം അവതരിപ്പിച്ചത്. പിന്നീട് 1,958 രൂപയുടെ പ്ലാൻ 1,748 രൂപയും 458 രൂപയുടെ പ്ലാൻ 448 രൂപയുമാക്കി കുറച്ചു. 1,958 രൂപയുടെ പ്ലാനിന് 210 രൂപയാണ് കുറഞ്ഞത്. രണ്ട് റീച്ചാർജ് പ്ലാനുകളിലും ജിയോ നൽകുന്ന ആനുകൂല്യങ്ങളും രണ്ട് പ്ലാനുകളുടെയും പ്രതിദിന ചെലവും പരിശോധിക്കാം.
റീച്ചാർജ് പ്ലാൻ വില | 1748 രൂപ | 448 രൂപ |
വാലിഡിറ്റി | 336 ദിവസം | 84 ദിവസം |
വോയ്സ്കോൾ | അൾലിമിറ്റഡ് കോൾ | അൾലിമിറ്റഡ് കോൾ |
എസ്‌എംഎസ് | 3600 | 1000 |
മറ്റ് ആനുകൂല്യങ്ങൾ | ജിയോടിവി, ജിയോസിനിമ (പ്രീമിയം), ജിയോക്ലൗഡ് | ജിയോടിവി, ജിയോസിനിമ (നോൺ പ്രീമിയം), ജിയോക്ലൗഡ് |
പ്രതിദിന ചെലവ് | 5.2 രൂപ | 5 രൂപ |
വിഐയുടെ റീച്ചാർജ് പ്ലാൻ ആനുകൂല്യങ്ങൾ: ട്രായ് നിർദേശിച്ചതിന് പിന്നാലെ വോഡഫോൺ ഐഡിയയും ഇന്‍റർനെറ്റ് ഉപയോഗിക്കാത്തവർക്കായി പ്രത്യേക പ്ലാൻ പുറത്തിറക്കിയിരുന്നു. എയർടെലും ജിയോയും നിരക്ക് കുറച്ചതിന് പിന്നാലെ വിഐ 1849 രൂപയുടെയും 470 രൂപയുടെയും പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. അതേസമയം മുൻപുണ്ടായിരുന്ന 1,460 രൂപയുടെ പ്രീപെയ്‌ഡ് പ്ലാൻ വിഐ ഒഴിവാക്കിയിട്ടുണ്ട്. എസ്‌എംഎസുകളും വാലിഡിറ്റിയും കൂട്ടി വിലയിലും വർധനവ് വരുത്തിക്കൊണ്ടാണ് വിഐ പുതിയ പ്ലാനുകൾ അവതരിപ്പിച്ചത്. പുതിയ രണ്ട് റീച്ചാർജ് പ്ലാനുകളിലും വിഐ നൽകുന്ന ആനുകൂല്യങ്ങളും രണ്ട് പ്ലാനുകളുടെയും പ്രതിദിന ചെലവും പരിശോധിക്കാം.
റീച്ചാർജ് പ്ലാൻ വില | 1849 രൂപ | 470 രൂപ |
വാലിഡിറ്റി | 365 ദിവസം | 84 ദിവസം |
വോയ്സ്കോൾ | അൾലിമിറ്റഡ് കോൾ | അൾലിമിറ്റഡ് കോൾ |
എസ്‌എംഎസ് | 3600 | 900 |
മറ്റ് ആനുകൂല്യങ്ങൾ | ഒന്നുമില്ല | ഒന്നുമില്ല |
പ്രതിദിന ചെലവ് | 5 രൂപ | 5.6 രൂപ |
മൂന്ന് ടെലികോം ഉപഭോക്താക്കളും നൽകുന്ന ആനുകൂല്യങ്ങളും റീച്ചാർജ് പ്ലാനിന്‍റെ പ്രതിദിന നിരക്കും പരിശോധിച്ച് താരതമ്യം ചെയ്‌ത ശേഷം കുറഞ്ഞ വിലയ്‌ക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതെന്ന് ഏത് സിം ആണെന്ന് കണ്ടെത്തുക.
Also Read:
- ഇന്‍റർനെറ്റ് ഉപയോഗിക്കാത്തവർക്ക് പ്രത്യേക റീച്ചാർജ് പ്ലാനുകളുമായി എയർടെൽ, ജിയോ, വിഐ: പുതിയ പ്ലാനുകൾ ഇങ്ങനെ
- ഗൂഗിൾപേയിൽ നിങ്ങളറിയാതെ പണം നഷ്‌ട്ടപ്പെടുന്നുണ്ടോ? കാരണം ഇതാകാം
- ലാഭം ജിയോയോ എയർടെലോ? 200 രൂപയ്‌ക്ക് താഴെ മികച്ച റീച്ചാർജ് പ്ലാനുകൾ നൽകുന്നതാര്?
- രണ്ട് വർഷത്തേക്ക് യൂട്യൂബ് പരസ്യത്തിന്‍റെ ശല്യമില്ല, സൗജന്യ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുമായി ജിയോ; ആർക്കൊക്കെ ലഭ്യമാകും?
- ജനമനസുകളിൽ ഇടംനേടിയ സ്‌കൂട്ടർ: നിരവധി മാറ്റങ്ങളുമായി പുതിയ ഹോണ്ട ആക്‌ടിവ 110; വില 80,950 രൂപ