ബറേലി:പൊതു കുളത്തിന്‍റെ ഭൂമിയിൽ നിർമ്മിച്ച മുസ്ലിം പള്ളിയുടെ ഒരു ഭാഗം പൊളിച്ചു നീക്കി സമുദായാംഗങ്ങള്‍. മിർഗഞ്ചിലെ ടിൽമാസ് ഗ്രാമത്തിലാണ് സംഭവം. ചട്ടങ്ങൾ ലംഘിച്ചാണ് നിർമാണമെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിന് പിന്നാലെയാണ് പള്ളിയുടെ ഭാഗം പൊളിച്ചു കളഞ്ഞത്.
സബ്‌ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ത്രിപ്‌തി ഗുപ്‌തയും സംഘവും ഉൾപ്പെടെയുള്ള അധികാരികൾ നടത്തിയ അന്വേഷണത്തില്‍ പള്ളിയോട് ചേർന്നുള്ള തൂണുകളും ലിന്‍റലും സ്ഥാപിച്ചത് ചട്ടങ്ങൾ ലംഘിച്ചാണ് എന്ന് കണ്ടെത്തുകയായിരുന്നു. റവന്യൂ സംഘത്തിന്‍റെ പരിശോധനയിൽ കുളം ഭൂമിയിലാണ് നിര്‍മാണം നടന്നതെന്നും ചട്ട ലംഘനമുണ്ടായതായും കണ്ടെത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തിങ്കളാഴ്‌ച, പ്രദേശവാസികളായ ചില സമുദായാംഗങ്ങള്‍ ചേർന്ന് അനധികൃത കെട്ടിടം സ്വമേധയാ നീക്കം ചെയ്യാമെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് മേൽനോട്ടത്തിൽ തിങ്കളാഴ്‌ച വൈകുന്നേരത്തോടെ പൊളിക്കാനുള്ള ജോലികൾ ആരംഭിച്ചു.
ഗ്രാമത്തിലെ ഭൂവുടമകളാണ് ആദ്യം പള്ളി നിർമ്മിച്ചത്. കുളത്തിലെ വെള്ളം വിശ്വാസികള്‍ അംഗ ശുദ്ധി വരുത്താന്‍ ഉപയോഗിച്ചിരുന്നു എന്ന് പ്രദേശവാസിയായ നിസാർ വിശദീകരിച്ചു. വെള്ളം കയറി ഭിത്തി നശിക്കാൻ തുടങ്ങിയപ്പോഴാണ് തൂണുകളും ഒരു ലിന്‍റലും സമീപകാലത്ത് നിർമിച്ചത് എന്നും നിസാര്‍ പറഞ്ഞു.
നിർമാണം നിയമ വിരുദ്ധമായതിനാൽ, ഞങ്ങൾ അത് സ്വയം നീക്കം ചെയ്യുന്നു എന്നും നിസാർ പറഞ്ഞു. സമുദായാംഗങ്ങളില്‍ നിന്നുണ്ടായ തുറന്ന സമീപനത്തെ എസ്‌ഡിഎം ത്രിപ്‌തി ഗുപ്‌ത അഭിനന്ദിച്ചു. വിഷയത്തിൽ സമാധാനപരമായ പരിഹാരമുണ്ടായതില്‍ അവര്‍ സന്തോഷം പ്രകടിപ്പിച്ചു.
Also Read:'കേരളം മിനി പാകിസ്ഥാന്‍'; വിവാദ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രിയെ അയോഗ്യനാക്കണമെന്ന് കോൺഗ്രസ്