ന്യൂഡൽഹി:ഓൾഡ് രാജേന്ദ്ര നഗറിലെ സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ മുങ്ങി മരിച്ച മലയാളി നെവിൻ ഡാല്‍വിന്‍റെ മൃതദേഹം വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിക്കും. ഇന്ന് രാത്രി എട്ടരയ്ക്കാണ് ഇന്‍ഡിഗോ വിമാനം ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുക. അന്ത്യകർമങ്ങൾ നാളെ (30-07-2024) നടക്കും.
പോസ്റ്റ്‌മോർട്ടത്തിന് ശേഷം ലോഹ്യ ആശുപത്രിയില്‍ നിന്ന് നെവിന്‍റെ മൃതദേഹം കേരള ഹൗസിലേക്ക് കൊണ്ടുപോയിരുന്നു. കേരള സർക്കാർ സഹായം നൽകുന്നുണ്ടെന്ന് നെവിന്‍റെ അമ്മാവൻ ലീനുരാജ് മാധ്യമങ്ങളോട് പറഞ്ഞു.
റിട്ട. ഡിവൈഎസ്‌പി ഡെൽവിൻ സുരേഷിന്‍റെയും കാലടി സർവകലാശാലയിലെ പ്രൊഫസര്‍ ലാന്‍സ്‌ലെറ്റിന്‍റെയും മകനായ ഡെല്‍വില്‍ ജെഎന്‍യുവില്‍ ഗവേഷക വിദ്യാര്‍ഥി ആയിരുന്നു. രണ്ട് വര്‍ഷമായി സിവില്‍ സര്‍വീസിന് തയാറെടുക്കുകായിരുന്നു നെവിന്‍. മൂന്ന് മാസം മുമ്പാണ് അപകടം നടന്ന റാവു ഐഎഎസ് അക്കാദമിയില്‍ ചേര്‍ന്നത്.