ദേവനഹള്ളി: രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് തീവ്രവാദിയെന്ന് സ്വയം വിശേഷിപ്പ് ബിടെക് വിദ്യാർഥി ("I am a terrorist": B.tech student calls self). ഫെബ്രുവരി 17ന് രാത്രി കർണാടകയിലെ കെംപെഗൗഡ വിമാനത്താവളത്തിലാണ് സംഭവം. പഠനത്തിൽ മോശം പ്രകടനം കാഴ്‌ചവച്ചതിനെ തുടർന്ന് വീട്ടുകാർ ശാസിക്കുമെന്ന പരിഭ്രാന്തിയിലാണ് വിദ്യാർഥി ഇത്തരമൊരു പരാമർശം നടത്തിയത്. സംഭവത്തിൽ ലഖ്‌നൗ സ്വദേശിയായ വിദ്യാർഥിയെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടയച്ചു.
പഠനത്തിൽ മോശം പ്രകടനം; തീവ്രവാദിയെന്ന് സ്വയം വിശേഷണം; വിമാനത്താവളത്തിൽ ഭീതി സൃഷ്‌ടിച്ച് ബിടെക് വിദ്യാർഥി - ബിടെക് വിദ്യാർഥി
കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ തീവ്രവാദിയെന്ന് സ്വയം വിശേഷിപ്പ് ലഖ്‌നൗവില്‍ നിന്നുള്ള വിദ്യാർഥി
![പഠനത്തിൽ മോശം പ്രകടനം; തീവ്രവാദിയെന്ന് സ്വയം വിശേഷണം; വിമാനത്താവളത്തിൽ ഭീതി സൃഷ്‌ടിച്ച് ബിടെക് വിദ്യാർഥി തീവ്രവാദിയെന്ന് സ്വയം വിശേഷണം terrorist Kempegowda International Airport ബിടെക് വിദ്യാർഥി student calling himself a terrorist](https://etvbharatimages.akamaized.net/etvbharat/prod-images/22-02-2024/1200-675-20814135-thumbnail-16x9-student-calling-himself-a-terrorist.jpg)
Published : Feb 22, 2024, 5:15 PM IST
ബംഗളുരുവിലെ എൻജിനീയറിങ് കോളേജിൽ പഠിക്കുന്ന വിദ്യാർഥി എയർ ഇന്ത്യയുടെ നമ്പർ 151731 വിമാനത്തിൽ ബാംഗ്ലൂരിൽ നിന്ന് ലഖ്‌നൗവിലേക്ക് പോകാനിരിക്കെയാണ് സംഭവം. വിമാനം പറന്നുയരുന്നതിന് മുമ്പ് വിദ്യാർഥി വീട്ടിലേക്ക് പോകാനുള്ള തീരുമാനം മാറ്റുകയായിരുന്നു. ഈ വിവരം എയർലൈൻ അധികൃതർ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അറിയിച്ചു. പിന്നീട്, സിഐഎസ്എഫ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനിടെയാണ് താൻ തീവ്രവാദിയാണെന്ന് യുവാവ് പറഞ്ഞത്. ഇത് വിമാനത്താവളത്തിൽ ഭീതി സൃഷ്‌ടിക്കുന്നതിന് ഇടയാക്കി.
സംഭവത്തിൽ വിദ്യാർഥിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ശേഷം ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്‌തു. ബംഗളൂരുവിലെ ഒരു എൻജിനീയറിങ് കോളേജിൽ ബിടെക് വിദ്യാർഥിയാണ് പിടിയിലായ യുവാവ്. അക്കാദമിക് പ്രകടനം മോശമായതിനെ തുടർന്ന് വിദ്യാർഥിയോട് രക്ഷിതാക്കൾ വീട്ടിലേക്ക് വരൻ പറഞ്ഞിരുന്നു. വീട്ടിലെത്തിയാൽ ഇവർ ശാസിക്കുമെന്ന് ഭയന്ന വിദ്യാർഥി അങ്ങോട്ട് പോകാൻ ആഗ്രഹിച്ചിരുന്നില്ല. തുടർന്ന് തീവ്രവാദിയെന്ന് പറഞ്ഞു അഭിനയിക്കുകയായിരുന്നു വിദ്യാർഥിയെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.