കേരളം

kerala

ETV Bharat / bharat

സംശയത്തിന്‍റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി; ഭർത്താവ് അറസ്‌റ്റിൽ - Husband Kills Wife - HUSBAND KILLS WIFE

ഭാര്യയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് കൊലപ്പെടുത്തി. ഭർത്താവ് തൗർ അലി പൊലീസ് പിടിയിൽ.

TRIPURA  MURDER  HUSBAND KILLS WIFE  TRIPURA POLICE
Representative Photo (Source : ETV BHARAT NETWORK)

By ETV Bharat Kerala Team

Published : May 22, 2024, 7:24 AM IST

ഉനകോട്ടി (ത്രിപുര) :ഉനകോട്ടി ജില്ലയിൽ വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ കൊലപ്പെടുത്തിയതിന് ഭർത്താവായ തൗർ അലിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മിസാബ ബീഗമാണ് മരിച്ചത്. മെയ് 18 നാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

കൃത്യം നടത്തി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഒരു ദിവസത്തിന് ശേഷമാണ് പ്രതിയെ ഉനകോട്ടി ജില്ലയിലെ ലതിയപുര ഗ്രാമപഞ്ചായത്തിലെ വിജനമായ സ്ഥലത്ത് നിന്ന് അറസ്‌റ്റ് ചെയ്‌തത്. മിസാബ ബീഗത്തെ അവരുടെ ഭർത്താവ് തൗർ അലി കൊലപ്പെടുത്തിയതായി മെയ് 19 ന് രാവിലെയാണ് തങ്ങൾക്ക് വിവരം ലഭിച്ചതെന്ന് സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവച്ച് ഇറാനി പൊലീസ് സ്‌റ്റേഷന്‍റെ ചുമതലയുള്ള ഓഫിസർ ജതീന്ദ്ര ദാസ് പറഞ്ഞു.

സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം മിസാബ ബീഗത്തിന്‍റെ കഴുത്തിൽ ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള മുറിവാണ് അവരെ മരണത്തിലേക്ക് നയിച്ചതെന്നും ജതീന്ദ്ര ദാസ് കൂട്ടിച്ചേർത്തു.

'അവരുടെ ഭർത്താവാണ് പ്രതിയെന്ന് മനസിലായെങ്കിലും, സംഭവത്തിന് ശേഷം ഒളിവിൽ പോയതിനാൽ അയാളെ കണ്ടെത്താനായില്ലെ'ന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മാത്രമല്ല ഒളിവിൽ പോയയാൾക്കെതിരെ മിസാബ ബീഗത്തിന്‍റെ അമ്മ കേസ് രജിസ്‌റ്റർ ചെയ്‌തു എന്നും ജതീന്ദ്ര ദാസ് പറഞ്ഞു. മിസാബ ബീഗത്തിന്‍റെ മരണത്തിന് പിന്നാലെ നാട്ടുകാർ പ്രശ്‌നം ഉണ്ടാക്കിയതോടെയാകാം പ്രതി ഒളിവിൽ പോയതെന്നും പൊലീസ് അറിയിച്ചു.

പിന്നീട്, പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ രൂപീകരിക്കുകയും പ്രദേശത്ത് വിവരദാതാക്കളുടെ ഒരു ശൃംഖല അതീവ ജാഗ്രത പുലർത്തുകയും ചെയ്‌തു. മെയ് 20 ന് രാത്രി, പൊലീസിന് ഇയാളുടെ ഒളിത്താവളത്തെക്കുറിച്ച് സൂചന ലഭിച്ചു. അതാണ് പ്രതിയുടെ അറസ്‌റ്റിലേക്ക് നയിച്ചതെന്ന് ജതീന്ദ്ര ദാസ് പറഞ്ഞു. പ്രതിയെ നെൽവയലുകളാൽ ചുറ്റപ്പെട്ട ഒരു കുളത്തിന് സമീപം ഒളിച്ചിരിക്കുന്നതായാണ് കണ്ടെത്തിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലം മനസിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ അവിടേക്ക് എത്തുകയും പ്രതിയെ അറസ്‌റ്റ് ചെയ്യുകയും ആയിരുന്നു. പ്രതി പൊലീസ് സാന്നിധ്യം മനസിലാക്കി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തങ്ങൾ അവനെ പിന്തുടർന്ന് പിടികൂടുകയായിരുന്നെന്ന് ജതീന്ദ്ര ദാസ് പറഞ്ഞു.

ഭാര്യയ്‌ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രതി സംശയിച്ചുവെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ജതീന്ദ്ര ദാസ് കൂട്ടിച്ചേർത്തു. ഈ വിഷയങ്ങളിൽ ദമ്പതികൾ പലപ്പോഴും വഴക്കുണ്ടാക്കാറുണ്ടെന്ന് അയൽവാസികൾ പൊലീസിനോട് പറഞ്ഞു. സംഭവം നടന്ന രാത്രിയും ദമ്പതികൾ തമ്മിൽ രൂക്ഷമായ വഴക്കുണ്ടായി എന്നും ഉദ്യോഗസ്ഥൻ വിശദീകരിച്ചു.

ALSO READ : കാമുകനുമായുള്ള ബന്ധം എതിർത്തു; പിതാവിനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി പെൺകുട്ടി

ABOUT THE AUTHOR

...view details