കേരളം

kerala

ETV Bharat / bharat

ഭക്ഷണമുണ്ടാക്കാന്‍ വൈകി ; യുവതിയെ ഇഷ്‌ടിക കൊണ്ട് അടിച്ചുകൊലപ്പെടുത്തി ഭര്‍ത്താവ് - MURDER OVER DELAY IN COOKING - MURDER OVER DELAY IN COOKING

ഭക്ഷണം ഉണ്ടാക്കാന്‍ വൈകിയതിന് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവം നടന്നത് മഹാരാഷ്‌ട്രയില്‍ നിന്ന് നാല് ദിവസം മുമ്പ് ഹൈദരാബാദിലേക്ക് തൊഴില്‍ തേടിയെത്തിയ കുടുംബത്തില്‍.

DELAY IN COOKING  RAVEENA DUBEY  NAVEEN DURVE  MAHARASHTRA
husband killed wife for delay in cooking

By ETV Bharat Kerala Team

Published : May 1, 2024, 2:11 PM IST

ഹൈദരാബാദ് : ഭക്ഷണം ഉണ്ടാക്കുന്നത് വൈകിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. നാല് ദിവസം മുമ്പ് തെലങ്കാനയിലേക്ക് കുടിയേറിയ കുടുംബത്തിലാണ് ദാരുണ സംഭവം. ഭര്‍ത്താവ് ഭാര്യയെ ഇഷ്‌ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് ബാച്ചുപള്ളി എസ്ഐ ജി രമേഷ് പറയുന്നത് ഇങ്ങനെ.

രവീണ ദുബെ(26), നവീന്‍ ദര്‍വെ ദമ്പതികള്‍ മഹാരാഷ്‌ട്രയില്‍ നിന്ന് തൊഴില്‍ തേടി കഴിഞ്ഞ മാസം 26നാണ് ഹൈദരാബാദിലെത്തിയത്. പ്രഗതി നഗറിലെ കോളജ് ഹോസ്റ്റലിന് സമീപം ഒരു കുടിലിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇവരുടെ രണ്ട് പെണ്‍മക്കള്‍ സ്വന്തം വീട്ടില്‍ ആണ്. ഒരു വയസ് പ്രായമുള്ള മകന്‍ ഇവര്‍ക്കൊപ്പമുണ്ട്.

തിങ്കളാഴ്ച വൈകിട്ട് ഇവര്‍ പുറത്തുപോയി ഒന്‍പത് മണിയോടെ തിരിച്ചെത്തി. പെട്ടെന്ന് ഭക്ഷണമുണ്ടാക്കാന്‍ നവീന്‍ ഭാര്യയോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഭക്ഷണം ഉണ്ടാക്കാന്‍ അല്‍പ്പം വൈകി. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി.

Also Read:അമ്മയെയും ഭാര്യയെയും മക്കളെയും കൊന്ന് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

കുപിതനായ ഭര്‍ത്താവ് വീടിന് പരിസരത്ത് ഉണ്ടായിരുന്ന ഒരു ഇഷ്‌ടിക എടുത്ത് ഭാര്യയുടെ തലയ്ക്ക് പിന്നില്‍ ശക്തിയായി അടിച്ചു. ഇതോടെ സംഭവസ്ഥലത്ത് തന്നെ അവര്‍ മരിച്ചു. ഭര്‍ത്താവിനെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details