ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ഭേദഗതിയെ ചോദ്യം ചെയ്‌ത് കോൺഗ്രസ് സുപ്രീം കോടതിയിൽ. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വിഷയത്തിൽ റിട്ട് ഹർജി സമർപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത പുനസ്ഥാപിക്കാന്‍ സുപ്രീം കോടതി സഹായിക്കുമെന്ന പ്രത്യാശയും ജയറാം രമേശ് പ്രകടിപ്പിച്ചു.
സിസിടിവി ക്യാമറകൾ, വെബ്‌കാസ്‌റ്റിങ് ദൃശ്യങ്ങൾ, സ്ഥാനാർഥികളുടെ വീഡിയോ റെക്കോർഡിങ്ങുകൾ പോലുള്ള ഇലക്‌ട്രോണിക് രേഖകള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനുളള അധികാരം തടയുന്നതാണ് പുതിയ ഭേദഗതി. 'തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത നശിച്ചുകൊണ്ടിരിക്കുകയാണ്. അത് പുനസ്ഥാപിക്കാൻ സുപ്രീം കോടതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' എന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് എക്‌സില്‍ കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'1961ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ സമീപകാല ഭേദഗതികളെ ചോദ്യം ചെയ്‌ത് സുപ്രീം കോടതിയിൽ റിട്ട് ഫയൽ ചെയ്‌തു. പൊതുജനാഭിപ്രായം ആരായാതെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പോലെ സുപ്രധാന നിയമം ഇത്രയും നാണംകെട്ട രീതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഭേദഗതി ചെയ്യാന്‍ പാടില്ല,' എന്നും ജയറാം രമേശ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്‌ചയാണ് (ഡിസംബര്‍ 20) കേന്ദ്ര നിയമ മന്ത്രാലയം 1961 ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ചട്ടം 93(2)(എ) ഭേദഗതി വരുത്തിയത്.
Also Read: തെരഞ്ഞെടുപ്പ് ചട്ട ഭേദഗതി; ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് സിപിഎം