'തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് 'ബേബി ജോണ്‍'.വരുണ്‍ ധവാനാണ് ചിത്രത്തിലെ നായകന്‍. ഡിസംബര്‍ 25 ക്രിസ്‌മസ് ദിനത്തിലാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. സിനിമയുടെ പ്രമോഷന്‍ പരിപാടിക്കായി കീര്‍ത്തി സുരേഷ് താലിമാലയണിഞ്ഞ് എത്തിയതൊക്കെ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് കീര്‍ത്തി. വരുണ്‍ ധവാനെ തെന്നിന്ത്യന്‍ ഭാഷ പഠിപ്പിക്കുന്ന വീഡിയോയാണിത്.
'ഐ ലവ് യു' എന്ന് മലയാളത്തിലും തമിഴും തെലുഗിലും പറയാന്‍ പഠിപ്പിക്കുന്നതാണ് വീഡിയോയാണിത്. ആദ്യം തമിഴിലാണ് കീര്‍ത്തി പറഞ്ഞു പഠിപ്പിക്കുന്നത്. എന്നാല്‍ മലയാളത്തില്‍ വരുണ്‍ പറയാന്‍ തുടങ്ങിയപ്പോഴേക്കും അല്‌പം ബുദ്ധിമുട്ടി പറയുന്നത് വീഡിയോയില്‍ കാണാം. 'എനിക്ക് നിങ്ങളെ എല്ലാവരേയും വളരെ ഇഷ്‌ടമാണ്' എന്ന് പറയാനാണ് കീര്‍ത്തി വരുണിനെ പഠിപ്പിക്കുന്നത്. പിന്നീട് തെലുഗുവില്‍ പറയുന്നതും കാണാം.
എന്നാല്‍ കന്നഡ തനിക്കറിയില്ലെന്നും ആദ്യം താന്‍ പോയി കന്നഡ പഠിച്ചിട്ട് വരുണിനെ പഠിപ്പിക്കാമെന്ന് കീര്‍ത്തി പറയുന്നുണ്ട്. സിനിമയുടെ ചിത്രീകരണത്തിനിടെ കടല്‍ തീരത്ത് വച്ചായിരുന്നു കീര്‍ത്തിയുടെ ക്ലാസ്. താരം വീഡിയോ പങ്കുവച്ചതോടെ നിരവധി പേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കാലിസ് ആണ് 'ബേബിജോണ്‍' സംവിധാനം ചെയ്‌തത്. ഈ ചിത്രത്തിലെ ഗാനവും ട്രെയിലറും പ്രേക്ഷക ഏറ്റെടുത്തിരുന്നു. പോലീസ് വേഷത്തിലാണ് വരുണ്‍ ധവാന്‍ ചിത്രത്തില്‍ എത്തുന്നത്.
ദളപതി വിജയ്, സാമന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആറ്റ്‌ലി സംവിധാനം ചെയ്‌ത 'തെരി' എന്ന തമിഴ് ചിത്രത്തിൻ്റെ റീമേക്കാണ് ബേബി ജോൺ. കിരൺ കൗശിക് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ആറ്റ്ലീ തന്നെയാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും പുറത്തിറക്കുന്നത്.
വരുണ്‍ ധവാനും കീര്‍ത്തി സുരേഷിനും പുറമെ പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിയോ സ്റ്റുഡിയോസ്, സിനി 1 പ്ലസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
വരുൺ ധവാന്‍റെ ആദ്യ മുഴുനീള ആക്ഷൻ ചിത്രമാണിത്. ആറ്റ്ലി, കലീസ്,സുമിത് അറോറയാണ് ചിത്രത്തിന്‍റെ ഡയലോഗുകൾ എഴുതിയിരിക്കുന്നത്.