റായ്‌പൂർ: ചത്തീസ്‌ഗഢിൽ വയറുവേദനയ്‌ക്ക് ചികിത്സ തേടിയ പന്ത്രണ്ടാം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ ഹോസ്റ്റൽ സൂപ്രണ്ടിന് സസ്‌പെൻഷൻ. ബിജാപൂരിലെ ഗംഗലൂരിൽ പോർട്ട കാബിൻ ഹോസ്റ്റലിലാണ് സംഭവം. കൃത്യ നിർവഹണത്തിൽ അനാസ്ഥ കാണിച്ചെന്നാരോപിച്ചാണ് സൂപ്രണ്ടിനെതിരെ ജില്ലാ ഭരണകൂടം നടപടിയെടുത്തത്.
അതേസമയം അതേസമയം കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികത ഒന്നും തന്നെ ശ്രദ്ധയില്‍ പെട്ടില്ലെന്നും ഗർഭിണിയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും സൂപ്രണ്ട് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. കഠിനമായ വയറുവേദനയെ തുടർന്നാണ് വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം ബന്ധുക്കൾ അറിയുന്നത്.
വിവരമറിഞ്ഞ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥൻ ആശുപത്രി സന്ദർശിച്ചിരുന്നു. വിദ്യാർത്ഥിനിയും കുഞ്ഞും സുരക്ഷിതരാണ്. കേസ് ഗൗരവമായി എടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും ജില്ലാ കലക്‌ടർ അറിയിച്ചു.