തീയതി: 29-10-2024 ചൊവ്വ
വര്‍ഷം:ശുഭകൃത് ദക്ഷിണായനം
മാസം:തുലാം
തിഥി: കൃഷ്ണ ദ്വാദശി
നക്ഷത്രം:ഉത്രം
അമൃതകാലം:12:07 PM മുതല്‍ 01:36 PM വരെ
ദുർമുഹൂർത്തം:08:38 AM മുതല്‍ 09:26 AM വരെ & 11:50 AM മുതല്‍ 12:38 PM വരെ
രാഹുകാലം: 03:04 PM മുതല്‍ 04:32 PM വരെ
സൂര്യോദയം: 06:14 AM
സൂര്യാസ്തമയം: 06:01 PM
ചിങ്ങം: ഇന്ന് വളരെ നല്ല ദിവസമായിരിക്കും. കലാകായികരംഗത്ത് നിങ്ങൾ ഇന്ന് ശോഭിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. അവരുമായി ഒരു ചെറിയ യാത്ര പോകാനും സാധ്യതയുണ്ട്. തൊഴിൽ സ്ഥലത്ത് സമാധാനപരമായ ഒരന്തരീക്ഷമായിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.
കന്നി:ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂർണമായിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും.
തുലാം:ഇന്ന് നിങ്ങൾക്ക് ഏറ്റവും പ്രയോജനകരമായ ഒരു ദിവസമായിരിക്കും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയിൽ പൂർത്തിയാക്കാൻ കഴിയും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ സാധിക്കും. മതപരവും ആത്മീയവുമായ കാര്യങ്ങളിൽ ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത.
വൃശ്ചികം: ഇന്ന് നിങ്ങളുടെ മനസ് പ്രക്ഷുബ്ധമായിരിക്കും. ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയില്ല. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം. കുടുംബാംഗങ്ങളുമായുള്ള പ്രശ്നങ്ങൾ ഒഴിവാക്കണം. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യത. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും.
ധനു:ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ജോലിയിൽ നിങ്ങൾ മികവ് കാണിക്കും. ജോലി സ്ഥലത്ത് നിങ്ങൾ അഭിനന്ദിക്കപ്പെടും. സഹപ്രവർത്തകരുടെ പിന്തുണ നിങ്ങൾക്ക് ഉണ്ടാകും. സാമ്പത്തിക കാര്യങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാൻ കഴിയും.
മകരം:ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും ഇന്ന്. ആത്മീയ കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ഒരു ചെറു തീർഥാടന യാത്രയ്ക്കും സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകും. വിദേശരാജ്യത്ത് നിന്ന് നല്ല വാര്‍ത്ത വന്നുചേരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. മാനസികമായും ശാരീരികമായും ശാന്തത കൈവരും. നിക്ഷേപകര്‍ക്കും ഇന്ന് നല്ല ദിവസമാണ്.
കുംഭം: ഇന്ന് നല്ല ദിവസമായിരിക്കില്ല. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഇന്ന് നിങ്ങളെ ബാധിക്കും. വിദ്യാർഥികള്‍ക്ക് പഠിപ്പിച്ച കാര്യങ്ങള്‍ ഗ്രഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
മീനം: നിങ്ങളുടെ കഠിനാധ്വാനത്തിന് ഇന്ന് ഫലം ലഭിക്കും. തൊഴിൽ രംഗത്ത് ജീവനക്കാരുടെ പിന്തുണയും സഹകരണവും ലഭിക്കും. സാമ്പത്തികപരമായി ഇന്ന് നല്ല ദിവസമായിരിക്കും. കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധ്യത. കുടുംബവുമൊത്ത് ഒരു തീർഥയാത്രയ്ക്ക് പോകാനും സാധ്യതയുണ്ട്.
മേടം:ഇന്ന് നിങ്ങൾ ആത്മീയ കാര്യങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്തും. മതപരമായ യാത്ര നടത്താൻ സാധ്യതയുണ്ട്. തൊഴിൽപരമായി നല്ല പ്രവർത്തനം കാഴ്ച വയ്ക്കാൻ സാധിക്കും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമാണ്. പ്രതികൂല സാഹചര്യങ്ങളെ നിശ്ചയദാർഢ്യത്തോടെ തരണം ചെയ്യാൻ സാധിക്കും.
ഇടവം: ഇന്ന് നിങ്ങളുടെ ദിവസം നല്ലതായിരിക്കില്ല. ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ ഇന്ന് കഴിയില്ല. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കണം. കുടുംബാംഗങ്ങളുമായുള്ള പ്രശ്നങ്ങൾ ഒഴിവാക്കണം. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യത.
മിഥുനം:ഇന്ന് നിങ്ങള്‍ക്ക് വളരെ അനുകൂലമായ ദിവസമാണ്. ശാരീരികവും മാനസികവുമായ നിങ്ങളുടെ ആരോഗ്യനില അതീവ തൃപ്തികരമായിരിക്കും. സുഹൃത്തുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ഏറെ സമയം ചെലവഴിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത.
കര്‍ക്കടകം:ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് സുഖകരമായ ഒരന്തരീക്ഷം ലഭിക്കും. അപൂർണമായി കിടക്കുന്ന ജോലികൾ ഇന്ന് പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. വിദ്യാർഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം.