കേരളം

kerala

ETV Bharat / bharat

ഈ രാശിക്കാരെ കാത്തിരിക്കുന്നത് വലിയ വിഷമങ്ങള്‍; അറിയാം ഇന്നത്തെ നിങ്ങളുടെ ജ്യോതിഷ ഫലം - HOROSCOPE TODAY

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം.

DAILY HOROSCOPE  TODAYS ASTROLOGY  നിങ്ങളുടെ ഇന്ന്  ജ്യോതിഷഫലം
Horoscope Prediction Today (ETV Bharat)

By ETV Bharat Kerala Team

Published : 6 hours ago

ചിങ്ങം:എല്ലാ കാര്യത്തിലും ജാഗ്രത പാലിക്കുക. കടുത്ത സമ്മർദ്ദത്തിലും പിരിമുറുക്കത്തിലും ആയിരിക്കാന്‍ സാധ്യതയുണ്ട്. ദിവസം മുഴുവൻ അസ്വസ്ഥരായിരിക്കും. കുടുംബാംഗങ്ങളുമായി എന്തെങ്കിലും തർക്കങ്ങളോ വൈരുദ്ധ്യങ്ങളോ ഉണ്ടെങ്കിൽ മൗനം പാലിക്കുക. കൂടാതെ, സമപ്രായക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ഇടപെടൽ നടത്തുന്നത് ഒഴിവാക്കുക.

കന്നി: സന്തോഷിക്കാനുള്ള സമയമായാണ് ഇന്ന്. ബന്ധുക്കളും സുഹൃത്തുക്കളും പ്രയോജനകരമെന്ന് തെളിയിക്കുന്ന ഒരു സന്ദർഭമുണ്ടാകാം. ഇത് അവരെ നിങ്ങളുമായി കൂടുതൽ അടുപ്പിക്കും. എന്നിരുന്നാലും ഉച്ചയ്‌ക്ക് ശേഷം കാര്യങ്ങള്‍ മോശമാകാന്‍ സാധ്യതയുണ്ട്.

തുലാം: ഭാഗ്യം നിറഞ്ഞതാണ് ഇന്നത്തെ ദിവസം. നിയമ പ്രശ്‌നങ്ങൾക്ക് അവസാനം കാണാൻ സാധ്യതയുണ്ട്. മറ്റൊരാളുടെ കാഴ്‌ചപ്പാടിന് കീഴടങ്ങാതെ സ്വന്തമായി കാഴ്‌ചപ്പാടുകള്‍ രൂപപ്പെടുത്തുക. വ്യക്തിബന്ധങ്ങളിൽ ധീരമായ നീക്കങ്ങൾ നടത്തും.

വൃശ്ചികം: പ്രതീക്ഷ നിറഞ്ഞ ദിവസമാണ് ഇന്ന്. ദിവസം മുഴുവൻ നിങ്ങൾ ഓട്ടത്തിലായിരിക്കും. ചിന്ത മുഴുവനും ബിസിനസ് കാര്യങ്ങളിലും പൂർത്തിയാവാതെ കിടക്കുന്ന മറ്റ് കാര്യങ്ങളിലുമായിരിക്കും. പക്ഷേ ദിവസത്തിന്‍റെ അവസാനത്തോടെ അഭിപ്രായങ്ങൾ ഫലപ്രാപ്‌തിയിലെത്തുന്നതായി കാണാം.

ധനു: കാര്യങ്ങൾ ശരിയായി മനസിലാക്കേണ്ട സമയമായി. പല ദുരൂഹതകളും മാറും. ആവശ്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ന് ഉണ്ടാക്കുന്ന ബന്ധങ്ങൾ എല്ലാംതന്നെ ജീവിതകാലം മുഴുവനും നീണ്ടുനില്‍ക്കുന്നതായിരിക്കും. പ്രിയപ്പെട്ടവർക്കൊപ്പം ഇരിക്കാൻ സാധിക്കും, സ്നേഹം അനുഭവിക്കാനാകും.

മകരം: പ്രതീക്ഷകൾ സമ്മിശ്രവികാരങ്ങളിലേക്ക് നയിക്കും. നിങ്ങളിലും ചുറ്റുമുള്ളവരിലും നിരവധി പ്രതീക്ഷകൾ വെക്കുന്നതിനാൽ വിചാരിക്കുന്ന തരത്തിലുള്ള ഫലങ്ങൾ ലഭിക്കില്ല. സ്വന്തം കാലിൽ നിന്ന് മികച്ച പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കുക. പണം ചെലവഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടാവാൻ സാധ്യതയുള്ളതിനാൽ കുറച്ച് ചെലവഴിക്കുക. സമൂഹത്തിലുള്ള മാന്യത ഉയരും.

കുംഭം:കച്ചവടക്കാർക്കും തൊഴിലാളികള്‍ക്കും ലാഭകരമായ ഒരു ദിവസമാണ്. ലാഭം നേടുന്നതിനൊപ്പം ഉയര്‍ച്ചകളും ഉണ്ടാകാം. പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി നന്നായി പ്രവർത്തിക്കുകയും മുതിർന്നവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നതിനാലാണത്.

മീനം: ക്ഷീണം അനുഭവപ്പെടാം. വളരെക്കാലത്തിനു ശേഷം കുടുംബവും ബന്ധുക്കളും നിങ്ങളുടെ അടുത്തേക്ക് വരുന്നത് ഇന്ന് കാണാന്‍ സാധിക്കും. ഇത് സന്തോഷം നല്‍കും. സാഹിത്യവും എഴുത്തും പുതിയ ദിനചര്യകളാകും.

മേടം:സുന്ദരമായ കാര്യങ്ങളോട് പ്രത്യേക താത്‌പര്യം തോന്നാം. ചുറ്റുമുള്ള സുന്ദരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് പുതിയൊരു സംരംഭം തുടങ്ങാൻ ആഗ്രഹിച്ചേക്കും. എന്നിരുന്നാലും തീരുമാനങ്ങൾ എടുക്കുന്നത് ബുദ്ധിമുട്ടായിരിക്കും. തുറന്ന മനസോടെ ആലോചിച്ച് തെരഞ്ഞെടുക്കുക.

ഇടവം:നിങ്ങൾക്ക് വേണ്ടി സമയം ചെലവഴിക്കുക. മറ്റെന്തിനേക്കാളും വിശ്രമിക്കാൻ സമയം കണ്ടെത്തുക. ഭക്ഷണത്തിനോ വിനോദത്തിനോ ആയി ബന്ധുക്കളേയോ സുഹൃത്തുക്കളേയോ ഉൾക്കൊള്ളിച്ച് ഒരു ഒത്തുചേരലിന് സാധ്യതയുണ്ട്. സ്വാദിഷ്‌ടമായ എന്തോ ഒന്നിനുവേണ്ടി കഠിനമായി ആഗ്രഹിക്കും.

മിഥുനം: ഇന്ന് നിങ്ങൾ ആവേശഭരിതനായിരിക്കും. വിജയത്തിലേക്ക് നയിക്കുന്ന പോസിറ്റീവായ കാര്യങ്ങൾ മുന്നിലെത്തും. ഇഷ്‌ടത്തിന് അനുസരിച്ചുള്ള കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ കഴിയും. തിരക്കേറിയ ദിനചര്യ ആയിരിക്കും ഉണ്ടാകുക. അത് സാമാധാനത്തിലേക്കും ഫലപ്രാപ്‌തിയിലേക്കും യിക്കും.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ ആശയക്കുഴപ്പത്തിലാകാനും വിഷമിക്കാനും സാധ്യതയുണ്ട്. അതിനാൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ മാറ്റിവയ്ക്കുക. നിങ്ങളും കുടുംബാംഗങ്ങളും ദുരിതത്തിലായേക്കാം. അമിതമായ ചെലവുകള്‍ സംഭവിച്ചേക്കാം. കുടുംബത്തിലെ ആന്തരിക പ്രശ്‌നങ്ങൾ നിങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും. സംസാരം നിയന്ത്രിക്കുകയും തെറ്റിദ്ധാരണകൾ ഇല്ലാതാക്കുകയും വേണം.

ABOUT THE AUTHOR

...view details