ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളില്‍ വമ്പന്മാരായ ലിവർപൂളിനും ആഴ്‌സനലിനും സമനിലക്കുരുക്ക്. ലിവര്‍പൂള്‍- ഫുൾഹാം മത്സരം 2-2ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇപിഎല്ലില്‍ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിനെതിരെ രണ്ടു തവണ ലീഡെടുത്ത ശേഷമാണ് ഫുൾഹാം സമനില വഴങ്ങിയത്. മത്സരത്തിലെ 11-ാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി ഫുള്‍ഹാം മുന്നിട്ടുനില്‍ക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആൻഡ്രിയാസ് പെരേരയില്‍ നിന്നായിരുന്നു ആദ്യഗോള്‍ പിറന്നത്. പിന്നാലെ 47–ാം മിനിറ്റില്‍ തന്നെ തിരിച്ചടിച്ച് ലിവര്‍പൂള്‍ ഫുള്‍ഹാമിനൊപ്പമെത്തി. കോഡി ഗാക്പോയായിരുന്നു ലിവര്‍ പൂളിനായി ആദ്യം വല ചലിപ്പിച്ചത്. ആദ്യ പകുതിയില്‍ ഇരുടീമുകള്‍ ഒരു ഗോള്‍ വീതമടിച്ച് പിരിയുകയായിരുന്നു.
The league leaders go five points clear at the top 🔝
— Premier League (@premierleague) December 14, 2024
Ten-man @LFC come from behind twice to take a point at home to Fulham#LIVFUL pic.twitter.com/D3JUYNqtgr
രണ്ടാം പകുതിയില്‍ ആക്രമണവും പ്രതിരോധവും ലിവര്‍പൂളും ഫുള്‍ഹാമും ശക്തമാക്കി. എന്നാല്‍ 76-ാം മിനിറ്റില്‍ റോഡ്രിഗോ മുനിസിലൂടെ ഫുള്‍ഹാം വീണ്ടും ലീഡെടുത്തു. വീണ്ടും ഗോള്‍ വഴങ്ങിയതോടെ ശക്തമായി കളിച്ച ലിവര്‍പൂള്‍ സമനില ഗോള്‍ നേടി. 86-ാം ഡിയേഗോ ജോട്ടയായിരുന്നു ഗോളടിച്ചത്. 15 കളികളിൽനിന്ന് 36 പോയിന്‍റുള്ള ലിവർപൂളാണ് പട്ടികയിൽ മുന്നിൽ നില്‍ക്കുന്നത്.
How does that look, Nottingham Forest fans? 😏#NFOAVL pic.twitter.com/kVzz4FuTv0
— Premier League (@premierleague) December 14, 2024
ആഴ്‌സനല്‍- എവർട്ടൻ പോരാട്ടം ഗോൾരഹിത സമനിലയിൽ കലാശിച്ചു. കളിയില്‍ മികച്ച പ്രകടനം കെട്ടഴിക്കാനായെങ്കിലും ലക്ഷ്യത്തിനു മുന്നിൽ പിഴച്ചതാണ് ആഴ്‌സനലിനു വിനയായത്. 16 കളികളിൽനിന്ന് 30 പോയിന്‍റുമായി ആഴ്‌സനൽ മൂന്നാം സ്ഥാനത്തുമാണ്.
മറ്റു മത്സരങ്ങളില്‍ ആസ്റ്റൺ വില്ലയെ നോട്ടിങ് ഫോറസ്റ്റ് 2–1ന് തകര്‍ത്തു. ന്യൂകാസിൽ ലെസ്റ്റർ സിറ്റിയെ 4–0ന് തോല്‍പ്പിച്ചപ്പോൾ, ഇപ്സ്‌വിച് ടൗൺ വോൾവർഹാംപ്ടൻ വാണ്ടറേഴ്സിനെ 2–1നും തോൽപ്പിച്ചു. ലീഗ് പട്ടികയില്‍ 15 കളികളിൽനിന്ന് 31 പോയിന്‍റുമായി ചെൽസി രണ്ടാമതും 16 കളികളിൽനിന്ന് 28 പോയിന്‍റമായി നോട്ടിങ്ങം ഫോറസ്റ്റ് നാലാമതുമാണ് നില്‍ക്കുന്നത്.
Mohamed Salah’s cross 👟
— Premier League (@premierleague) December 14, 2024
Cody Gakpo’s header ☄️ pic.twitter.com/4Yq46GvAsy
ലാലിഗയില്‍ കരുത്തരായ റയൽ മഡ്രിഡിനെ സമനിലയിൽ 3-3 തളച്ച് റയോ വല്ലേക്കാനോ. മയ്യോർക്ക ജിറോണയെ 2–1നും സെവിയ്യ സെൽറ്റ വിഗോയെ 1–0നും തോൽപ്പിച്ചു. എസ്പാന്യോൾ – ഒസാസുന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.