ETV Bharat / bharat

ട്രാക്‌ടര്‍ മാര്‍ച്ച്, ട്രെയിന്‍ തടയല്‍; പുത്തന്‍ സമരപ്രഖ്യാപനവുമായി കര്‍ഷകര്‍ - FARMERS PROTEST LATEST NEWS

ശംഭു അതിര്‍ത്തിയില്‍ 101 കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് പുത്തന്‍ സമര പ്രഖ്യാപനങ്ങളുമായി കര്‍ഷകര്‍ രംഗത്ത് എത്തിയിരിക്കുന്നത്

Farmer leader  tear gas  water canon  farmers protest
sarvan singh pandher (ANI)
author img

By ETV Bharat Kerala Team

Published : 3 hours ago

ന്യൂഡല്‍ഹി: തിങ്കളാഴ്‌ച പഞ്ചാബില്‍ ട്രാക്‌ടര്‍ മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക നേതാവ് സര്‍വന്‍ സിങ് പാന്ഥര്‍. തുടര്‍ന്ന് ഈ മാസം പതിനെട്ടിന് പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരവും ഉണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ശംഭു അതിര്‍ത്തിയില്‍ 101 കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് പുത്തന്‍ സമര പ്രഖ്യാപനങ്ങളുമായി കര്‍ഷകര്‍ രംഗത്ത് എത്തിയിരിക്കുന്നത്.

ശംഭു അതിര്‍ത്തിയില്‍ പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചതോടെ പതിനേഴ് കര്‍ഷകര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അധികൃതര്‍ ഇവര്‍ക്ക് ചികിത്സ നല്‍കാന്‍ തയാറായില്ലെന്നും നേതാക്കള്‍ ആരോപിച്ചു. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനകളില്‍ ഒന്നായ ഇന്ത്യ ഇവിടെ പ്രതിഷേധിക്കുന്ന 101 കര്‍ഷകരെ നേരിടാന്‍ സൈന്യത്തെ ഇറക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജലപീരങ്കിയില്‍ രാസവസ്‌തുക്കളും ഉപയോഗിച്ചു. കര്‍ഷകര്‍ക്ക് നേരെ ബോംബുകളും കണ്ണീര്‍വാതകങ്ങളും പ്രയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ നല്‍കണമെന്നും അദ്ദേഹം പഞ്ചാബ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പഞ്ചാബില്‍ നിന്നുള്ളവര്‍ തങ്ങളുടെ പ്രതിഷേധങ്ങളില്‍ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കര്‍ഷകരുടെ ആശങ്കകള്‍ ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷം ഗൗരവമായി ഉയര്‍ത്തുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്‌ദാനം പാലിക്കുന്നില്ല. പ്രസ്‌താവനകളിറക്കി മാത്രം പ്രതിപക്ഷം തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റുന്നു. അവര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പാര്‍ലമെന്‍റില്‍ ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ ശംഭു അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞതോടെ ഇന്നത്തെ ദില്ലി ചലോ മാര്‍ച്ച് നിര്‍ത്തി വയ്ക്കുന്നതായി കര്‍ഷകര്‍ അറിയിച്ചിരുന്നു. മറ്റ് സമര പരിപാടികള്‍ യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും അവര്‍ അറിയിച്ചിരുന്നു.

പദയാത്രയ്ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ നിരവധി പേര്‍ക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് നടപടി. ഹരിയാന സുരക്ഷാ ഉദ്യോഗസ്ഥരാണ് പഞ്ചാബുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതക പ്രയോഗം നടത്തിയത്.

ഇതേതുടര്‍ന്ന് പദയാത്ര തത്ക്കാലം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി പഞ്ചാബില്‍ നിന്നുള്ള കര്‍ഷക നേതാവ് സര്‍വന്‍ സിങ് പാന്ഥര്‍ പറഞ്ഞു. പതിനെട്ടോളം കര്‍ഷകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ലമെന്‍റില്‍ ഭരണഘടനയുടെ 75ാം വാര്‍ഷിക ചര്‍ച്ചകള്‍ പുരോഗമിക്കുകകയാണ്. എന്നാല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവിടെ ആരും ഉന്നയിക്കുന്നില്ലെന്നും പാന്ഥര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ പ്രതിഷേധം ഏത് ഭരണഘടനയില്‍ പെടുത്തുമന്നും അദ്ദേഹം ചോദിച്ചു.

Also Read: 'ദില്ലി ചലോ' മാര്‍ച്ച് താല്‍ക്കാലികമായി നിര്‍ത്തിവച്ച് കര്‍ഷക സംഘടനകള്‍; പൊലീസുമായുള്ള സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.