ന്യൂഡൽഹി: ചുഴലിക്കാറ്റ് ബാധിച്ച ജമൈക്കക്ക് സഹായവുമായി ഇന്ത്യ. 60 ടൺ അടിയന്തര മെഡിക്കൽ ഉപകരണങ്ങൾ, ജനറേറ്ററുകൾ, മറ്റ് യൂട്ടിലിറ്റികൾ എന്നിവ ജമൈക്കയിലേക്ക് അയച്ചു. ആരോഗ്യ സംരക്ഷണവും ചുഴലിക്കാറ്റിന് എതിരെയുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്താനാണ് മാനുഷിക സഹായം അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
'ഇന്ത്യ ജമൈക്കയിലേക്ക് മാനുഷിക സഹായം അയക്കുന്നു. ഏകദേശം 60 ടൺ എമർജൻസി മെഡിക്കൽ ഉപകരണങ്ങളും ജനറേറ്ററുകളും മറ്റ് ഉപകരണങ്ങളും ജമൈക്കയിലേക്ക് അയച്ചു. ഇവ ആരോഗ്യമേഖലയ്ക്കും പുനരധിവാസത്തിനും ഒപ്പം ചുഴലിക്കാറ്റുകൾക്ക് എതിരെയുള്ള ദുരന്ത നിവാരണത്തെയും ശക്തിപ്പെടുത്തും' എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
🇮🇳 sends Humanitarian Assistance to Jamaica.
— Randhir Jaiswal (@MEAIndia) December 14, 2024
A consignment of approx 60 tons of emergency medical equipment, Gensets & other utilities has departed for Jamaica.
This assistance will support health care needs and rehabilitation of medical infrastructure as well as strengthen… pic.twitter.com/YM3yL97XNg
ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധം പങ്കിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ജമൈക്കയും. കൊളോണിയൽ ഭൂതകാലവും സ്വാതന്ത്ര്യത്തിലും ജനാധിപത്യ മൂല്യങ്ങളിലുമുളള അടിയുറച്ച വിശ്വാസവുമാണ് ഇന്ത്യ ജമൈക്ക ബന്ധത്തിന്‍റെ അടിത്തറ. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനസ് ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
സെപ്‌റ്റംബർ 30 മുതൽ ഒക്‌ടോബർ മൂന്ന് വരെയുളെള തീയതികളിൽ ഇരു നേതാക്കളും ന്യൂഡൽഹിയിൽ ഉഭയകക്ഷി കൂടിക്കാഴ്‌ച നടത്തി. ശാസ്ത്രസാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതശാസ്‌ത്രം, വിദ്യാഭ്യാസം, ഡിജിറ്റലൈസേഷൻ, സുരക്ഷ, ഊർജ്ജം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താനുളള ജമൈക്കയുടെ താത്‌പര്യത്തെ കുറിച്ച് ഹോൾനെസ് എടുത്ത് പറഞ്ഞു. ഇന്ത്യ-ജമൈക്ക ബന്ധത്തെ പ്രധാനമന്ത്രി മോദിയും പ്രശംസിച്ചു.
ഇന്ത്യയുടെയും ജമൈക്കയുടെയും സംയുക്ത ചരിത്രമാണ് ബന്ധത്തിന്‍റെ അടിത്തറയെന്ന് മോദി വ്യക്തമാക്കി. ജമൈക്കന്‍ പ്രധാനമന്ത്രി ഹോൾനെസ് ഇന്ത്യയുടെ ദീർഘകാല സുഹൃത്താണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹോൾനെസിന്‍റെ ഇന്ത്യ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങൾക്ക് പുതിയ ഊർജം പകരുമെന്ന ആത്മവിശ്യാസവും മോദി പ്രകടിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസും ഇന്ത്യയിലേക്ക് നടത്തിയ സന്ദര്‍ശനം വിജയകരമാണെന്ന് വ്യക്തമാക്കിയിരുന്നു. ജമൈക്ക പോലുള്ള രാജ്യങ്ങളുടെ വികസനത്തിന് വഴിയൊരുക്കുന്നതിനോടൊപ്പം ഗ്ലോബൽ സൗത്തിന്‍റെ ശക്തമായ ശബ്‌ദമായി മാറിയ ന്യൂ ഡൽഹിയെ ഹോള്‍നെസ് പ്രശംസിക്കുകയും ചെയ്‌തു.
Also Read: സിറിയയുടെ പരമാധികാരം സംരക്ഷിക്കാന്‍ ഒന്നിച്ച് നില്‍ക്കാന്‍ ഐക്യരാഷ്‌ട്രരക്ഷാ സമിതി