ഭുവനേശ്വർ: ഒഡിഷയിലെ പ്രധാന സർവകലാശാലകളിലൊന്നായ ബെർഹാംപൂർ സർവകലാശാലയിലെ ജേര്‍ണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം അമ്പത് വർഷം പൂർത്തിയാക്കി. സുവർണ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ ജേര്‍ണലിസം ഡിപ്പാർട്ട്‌മെന്‍റിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 'ഇടിവി', 'ഈനാടു' സ്ഥാപകൻ റാമോജി റാവുവിൻ്റെ പേരിൽ സ്‌കോളർഷിപ്പ് നൽകി. രണ്ട് വിദ്യാർഥികൾക്ക് 5,000 രൂപ വീതമാണ് സ്‌കോളർഷിപ്പ് നല്‍കിയത്.
ബനിത നിഷിക, സിദ്ധാന്ത് സരക, എന്നീ രണ്ട് വിദ്യാര്‍ഥികളാണ് ഒഡീഷ മീഡിയ ഫാമിലി നൽകുന്ന സ്‌കോളര്‍ഷിപ്പിനർഹരായത് . രായഗഡ ജില്ലയിലെ കല്യാൺസിങ്പൂരിലെ മണി ഗുഡ ഗ്രാമത്തിലാണ് ബനിത താമസിക്കുന്നത്. ബിഎൻ രായഗഡ ബ്ലോക്കിന് കീഴിലുള്ള പുർ ഗ്രാമത്തില്‍ നിന്നാണ് സിദ്ധാന്ത് വരുന്നത്. റാമോജി റാവുവിന്‍റെ ജന്മദിനത്തിൽ സ്‌കോളർഷിപ്പിന് തെരഞ്ഞെടുത്തതിലൂടെ തങ്ങൾ അനുഗ്രഹീരായെന്ന് എന്ന് ബനിത നിഷികയും സിദ്ധാന്ത് സരകയും പറഞ്ഞു.
Also Read: ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിന് സിഎസ്‌ആർ ഫണ്ടിൽ നിന്നും 30 കോടി രൂപ സംഭാവന നൽകി റാമോജി ഫൗണ്ടേഷൻ