ചെന്നൈ (തമിഴ്‌നാട്) : ചെന്നൈയിലെ പുതിയ ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറി തമിഴ്‌നാട് ആരോഗ്യമന്ത്രി എംഎ സുബ്രഹ്മണ്യന്‍. 127 ഉദ്യോഗസ്ഥർക്കാണ് ഇന്ന് നിയമന ഉത്തരവ് കൈമാറിയത്. മെഡിക്കൽ റിക്രൂട്ട്‌മെൻ്റ് ബോർഡും യോഗ്യരായ ഉദ്യോഗസ്ഥരും വഴിയാണ് ഇവരെ റിക്രൂട്ട് ചെയ്‌തത്.
ഭക്ഷ്യ സുരക്ഷ വകുപ്പിൽ ഇനിയും 192 ഒഴിവുകളുണ്ടെന്നും 235 ഫുഡ് സേഫ്റ്റി ഓഫിസർമാർ നിലവില്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"തമിഴ്‌നാട്ടിലേക്ക് വിദേശ രാജ്യങ്ങൾ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയിരിക്കുകയാണ്.യുഎസ് പര്യടനത്തന് ശേഷം എത്ര നിക്ഷേപം ലഭിച്ചുവെന്നുളള കണക്ക് മുഖ്യമന്ത്രി അവതരിപ്പിക്കുന്നതായിരിക്കും". അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ സംസ്ഥാനത്തേക്ക് വിദേശ നിക്ഷേപം ക്ഷണിക്കുന്നതിനായി നേരത്തെയും അമേരിക്ക സന്ദർശിച്ചിരുന്നു. വിദേശ പര്യടനത്തിലൂടെ കൂടുതൽ നിക്ഷേപം സംസ്ഥാനത്തേക്ക് എത്തിക്കുവാനാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്.
Also Read:ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ വീണ്ടും നടപടിയെടുത്ത് ശ്രീലങ്കൻ നാവികസേന; ബോട്ട് പിടിച്ചെടുത്തു, എട്ട് പേര്‍ അറസ്റ്റില്‍