ന്യൂഡൽഹി: ഈ വർഷത്തെ ജിഎസ്‌ടി ശേഖരണം 2 ലക്ഷം കോടി രൂപ കടന്ന് റെക്കോഡിട്ടതായി ധനമന്ത്രി നിർമ്മല സീതാരാമൻ. ഈ വർഷത്തെ ജിഎസ്‌ടി കളക്ഷനില്‍ കഴിഞ്ഞ വർഷത്തേക്കാള്‍ 12.4 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2023 ഏപ്രിലിൽ ജിഎസ്‌ടി കളക്ഷൻ 1.87 ലക്ഷം കോടി ആയിരുന്നു. ഈ ഏപ്രിലിൽ അത് 2.10 ലക്ഷം കോടി രൂപയായി ഉയർന്നെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ജിഎസ്‌ടി ശേഖരണത്തില്‍ 12 ശതമാനം വളര്‍ച്ച; പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് ധനമന്ത്രി നിർമ്മല സീതാരാമന്‍ - GST collections crossed 2 Lakh Cr - GST COLLECTIONS CROSSED 2 LAKH CR
കഴിഞ്ഞ വർഷത്തേക്കാള്‍ 12.4 ശതമാനം വര്‍ധനവാണ് ഈ വർഷത്തെ ജിഎസ്‌ടി ശേഖരണത്തില്‍ ഉണ്ടായിരിക്കുന്നതെന്നും ധനമന്ത്രി.
![ജിഎസ്‌ടി ശേഖരണത്തില്‍ 12 ശതമാനം വളര്‍ച്ച; പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് ധനമന്ത്രി നിർമ്മല സീതാരാമന്‍ - GST collections crossed 2 Lakh Cr GST COLLECTION INDIA FINANCE MINISTER NIRMALA SITHARAMAN ജിഎസ്‌ടി ശേഖരണം നിർമ്മല സീതാരാമന്‍](https://etvbharatimages.akamaized.net/etvbharat/prod-images/01-05-2024/1200-675-21364466-thumbnail-16x9-nirmala-sitharaman.jpg)
GST collections have crossed Rs 2 lakh crore this year indicating 12 pc growth than previous year Collection
Published : May 1, 2024, 11:03 PM IST
കോവിഡ് -19 പാൻഡെമിക് സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതൃകാപരമായ നേതൃത്വത്തെ നിര്‍മല സീതാരാമന്‍ പ്രകീര്‍ത്തിച്ചു. പാൻഡെമിക്കിനെതിരെ പോരാടുന്നതിലും പൗരന്മാരുടെ മനോവീര്യം നിലനിർത്തുന്നതിലും പ്രധാനമന്ത്രി മോദി സ്വീകരിച്ച നടപടികളെ നിര്‍മല സീതാരാമന്‍ സ്‌മരിച്ചു. കോവിഡിന്‍റെ വിവിധ ആവശ്യങ്ങൾക്കായി ജനങ്ങളിൽ നിന്ന് നികുതിയായി പണം വാങ്ങരുത് എന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശം ഇതിന് ഉദാഹരണമാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.