കേരളം

kerala

ETV Bharat / bharat

പൗരത്വ നിയമഭേദഗതി നടപ്പാക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങൾ; ഹരിയാനയിലും ഉത്തരാഖണ്ഡിലും നടപടികൾ തുടങ്ങി - Granting Citizenship Under CAA - GRANTING CITIZENSHIP UNDER CAA

പൗരത്വ നിയമ ഭേദഗതി പ്രകാരം പശ്ചിമബംഗാളിലും ഹരിയാനയിലും ഉത്തരാഖണ്ഡിലും പൗരത്വം നല്‍കല്‍ നടപടികള്‍ തുടങ്ങി. ഓരോ സംസ്ഥാനത്തെയും എംപവേഡ് സമിതികളാണ് അപേക്ഷകര്‍ക്ക് പൗരത്വം നല്‍കുന്നത്.

WEST BENGAL HARYANA UTTARAKHAND  പൗരത്വനിയമഭേദഗതി  THE UNION GOVERNMENT  STATE EMPOWERED COMMITTEE
പുത്തന്‍ പൗരത്വനിയമഭേദഗതി പ്രകാരം പശ്ചിമബംഗാളിലും ഹരിയാനയിലും ഉത്തരാഖണ്ഡിലും പൗരത്വം നല്‍കാന്‍ തുടങ്ങി (ANI Photo)

By ETV Bharat Kerala Team

Published : May 29, 2024, 9:59 PM IST

ന്യൂഡല്‍ഹി: പുത്തന്‍ പൗരത്വ നിയമഭേദഗതിയനുസരിച്ച് പശ്ചിമബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ അപേക്ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പൗരത്വം നല്‍കല്‍ നടപടി തുടങ്ങിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അതാത് സംസ്ഥാനങ്ങളിസെ എംപവേഡ് സമിതികള്‍ വഴിയാണ് പൗരത്വം നല്‍കുന്നതെന്നും മന്ത്രാലയം പ്രസ്‌താവനയില്‍ വ്യക്തമാക്കി.

2024 ൽ പൗരത്വ നിയമഭേദഗതി വിജ്ഞാപനം നിലവില്‍ വന്ന ശേഷമുള്ള ആദ്യ വട്ട പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ ഈ മാസം പതിനഞ്ചിന് ഡല്‍ഹിയില്‍ വച്ച് കൈമാറിയിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചത്.

2019 ഡിസംബറിലാണ് ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്‌ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ ഹിന്ദു, സിക്ക്, പാഴ്‌സി, ജൈന, ബുദ്ധ, ക്രിസ്‌ത്യന്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാനായി പൗരത്വ നിയമഭേദഗതി കൊണ്ടു വന്നത്. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിവര്‍ക്കാണ് പൗരത്വം നല്‍കുന്നത്. നിയമം പാസാക്കിയ ശേഷം രാഷ്‌ട്രപതിയുടെ അംഗീകാരവും ലഭിച്ചെങ്കിലും ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ നാല് വര്‍ഷത്തെ കാലതാമസമുണ്ടായി.

Also Read:ഇന്ത്യാസഖ്യം അധികാരത്തിൽ വന്നാൽ എൻആർസി, സിഎഎ, യുസിസി എന്നിവ റദ്ദാക്കും : മമത ബാനർജി

ABOUT THE AUTHOR

...view details