കേരളം

kerala

ETV Bharat / bharat

സ്‌കൂൾ അടച്ചുപൂട്ടാതിരിക്കാൻ 'ഡെപ്പോസിറ്റ് വിദ്യ', ഇതൊരു കന്നഡ മാതൃക... - deposits in the name of Students

കർണാടകയിലെ കെങ്കപുര സർക്കാർ ലോവർ പ്രൈമറി സ്‌കൂളാണ് വിദ്യാർഥികളില്ലാത്തതിനാല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. ഇത് പരിഹരിക്കാനാണ് കുട്ടികളുടെ പേരിൽ പണം നിക്ഷേപിക്കുന്ന പുതിയ പരീക്ഷണത്തിന് അധ്യാപകർ തുടക്കമിട്ടത്.

increase govt school enrollment  Students to attract govt School  സർക്കാർ സ്‌കൂള്‍  1000 രൂപ ഡെപ്പോസിറ്റ്
Rs 1000 deposit in the name of Students to attract towards govt School

By ETV Bharat Kerala Team

Published : Mar 9, 2024, 12:42 PM IST

ദാവൻഗരെ: സർക്കാർ സ്‌കൂളില്‍ കുട്ടികളുടെ എണ്ണം കുറയുന്നു. എല്ലാവരും സ്വകാര്യ സ്‌കൂളുകളിലേക്ക് ചേക്കേറുകയാണ്. വിദ്യാര്‍ഥികളില്ലാത്തതിനാല്‍ അധ്യാപകരെ മറ്റ് സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റി സ്‌കൂൾ അടച്ചുപൂട്ടാനാണ് തീരുമാനം വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. സംഭവം കേരളത്തിലല്ല.

കർണാടകയിലെ കെങ്കപുര സർക്കാർ ലോവർ പ്രൈമറി സ്‌കൂളാണ് വിദ്യാർഥികളില്ലാത്തതിനാല്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. എന്നാല്‍ സ്‌കൂൾ അടച്ചുപൂട്ടാൻ അനുവദിക്കില്ലെന്നാണ് അധ്യാപകർ പറയുന്നത്. പകരം സ്‌കൂളിലേക്ക് കൂടുതല്‍ വിദ്യാർഥികളെ എത്തിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് അധ്യാപകർ.

സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികളുടെ പ്രവേശന നിരക്ക് വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സ്‌കൂളുകളിലേക്ക് കുട്ടികളെയും രക്ഷിതാക്കളെയും ആകർഷിക്കാൻ 'ഡെപ്പോസിറ്റ്' എന്ന ആശയം പരീക്ഷിച്ചിരിക്കുകയാണ്. (Rs 1000 deposit in the name of Students to attract towards govt School).

പരിപാടി ഇങ്ങനെ: 'സൗജന്യ വിദ്യാഭ്യാസം, നിക്ഷേപം ഗ്യാരണ്ടി' എന്ന മുദ്രാവാക്യവുമായി ഉയർത്തി 2024-25 വർഷം ചേർന്ന ഒരോ കുട്ടിയുടെയും പേരിൽ 1000 രൂപ വീതം പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കുമെന്ന് പ്രഥമാധ്യാപകൻ ജിബി ചന്ദ്രാചാരിയും, സഹ അധ്യാപിക ലക്ഷ്‌മി നാരായണും അറിയിച്ചു. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും, സ്‌കൂള്‍ പ്രവേശന നിരക്ക് വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.

സംഭാവനകളുടെ സഹായത്തോടെയാണ് കുട്ടികളുടെ പേരിൽ പണം നിക്ഷേപിക്കുന്ന പുതിയ പരീക്ഷണത്തിന് അധ്യാപകർ തുടക്കമിട്ടത്. ഇതിനു പുറമെ നിലവിലെ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളെ കൂടി ഒപ്പം കൂട്ടാനും അധ്യാപകർ തീരുമാനിച്ചിട്ടുണ്ട്. ജൂൺ മുതൽ ഈ നടപടികൾ ആരംഭിക്കും.

''സർക്കാർ സ്‌കൂളിനെ രക്ഷിക്കാനാണ് ഈ നൂതന പരീക്ഷണം. പ്രചാരണത്തിനായി എല്ലാ ഗ്രാമങ്ങളിലും ലഘുലേഖകൾ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. കൂടാതെ വിഷയം ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ (ബിഇഒ) ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഈ നൂതനമായ ശ്രമത്തിന് ബിഇഒ ഗ്രീൻ സിഗ്നലും നൽകി," അധ്യാപിക ലക്ഷ്‌മി നാരായണൻ പറഞ്ഞു (Rs 1000 deposit in the name of Students to attract towards govt School).

പഴയ വിദ്യാർഥിയുടെ സംഭാവന:കെങ്കപുര ഗ്രാമത്തിലെ താമസക്കാരനായ ഹനുമ നായിക് കാരഭാരിയുടെ മകനായ ഗണേഷ് നായിക്, അതേ സ്‌കൂളിൽ തന്നെ വിദ്യാഭ്യാസം നേടിയതാണ്. നിലവിൽ സസ്‌വെഹള്ളി കർണാടക പബ്ലിക് സ്‌കൂളിന്‍റെ പ്രിൻസിപ്പള്‍ ഇൻചാർജായി സേവനമനുഷ്‌ഠിക്കുകയാണ് അദ്ദേഹം. ലോവർ പ്രൈമറി സ്‌കൂളിലെ അധ്യാപകരുടെ അഭ്യർഥന മാനിച്ച് എച്ച് ഗണേഷ് നായിക് തന്‍റെ പിതാവ് ഹനുമ നായിക്കിന്‍റെ പേരിൽ സ്‌കൂളിലേക്ക് 50,000 രൂപ കുട്ടികളുടെ പേരിൽ നിക്ഷേപിച്ചിട്ടുണ്ട്.

ഈ തുക കുട്ടികളുടെ പേരില്‍ നിക്ഷേപിക്കുമെന്ന് സ്‌കൂളിലെ അധ്യാപിക അറിയിച്ചു. കൂടാതെ സ്‌കൂൾ ഗ്രൗണ്ടിന്‍റെ വികസനത്തിനായി ഏകദേശം 2 ലക്ഷം രൂപ സംഭാവനയായി നല്‍കുമെന്ന് ഡോ. രാജാനായ് എസ് വാഗ്ദാനം ചെയ്‌തിട്ടുണ്ട്. സ്‌കൂളിന്‍റെ വികസനത്തിന് 25,000 രൂപ നൽകാൻ ശിവ നായിക് സമ്മതിച്ചതായും അധ്യാപിക ലക്ഷ്‌മി നാരായണൻ പറഞ്ഞു.

"ഞാൻ ഈ സ്‌കൂളിലെ ഒരു പഴയ വിദ്യാർഥിയാണ്. എന്‍റെ ഗ്രാമത്തിലെ ഞാന്‍ പഠിച്ച സ്‌കൂളിലെ വിദ്യാര്‍ഥി പ്രവേശന നിരക്ക് വർദ്ധിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. എന്‍റെ പിതാവ് ഹനുമ നായിക് കാരഭാരിയുടെ പേരിൽ അൻപതിനായിരം രൂപ സ്‌കൂളിലേക്കായി ഞാൻ സംഭാവന ചെയ്യുന്നു. സർക്കാർ സ്‌കൂളിലേക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാനും, സ്വകാര്യ സ്‌കൂളുകളിലേക്കുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാനും ഞങ്ങൾ പുതിയൊരു ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇത് വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്". ഗണേഷ് നായിക് ഇടിവി ഭാരതിനോട് പറഞ്ഞു.

ABOUT THE AUTHOR

...view details