നുഹ് (ഹരിയാന): പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന പണം തട്ടിയതിന് രണ്ടുപേരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. പ്രതികളിലൊരാളായ ഖാലിദ് തന്‍റെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഡിസ്‌പ്ലേ ചിത്രത്തിൽ ഒരു ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്‍റെ ഫോട്ടോ ഉപയോഗിച്ച് ഓൺലൈൻ മെസേജിംഗ് ആപ്പ് വഴി ആളുകളെ വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ്.
പരാതിക്കാരനായ നുഹ് ജില്ലയിലെ റിതത്ത് ഗ്രാമത്തിലെ മുൻ സർപഞ്ച് ദിൽബാഗ്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഡിഎസ്‌പി ഷംഷേർ സിങ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരാളിൽ നിന്ന് തനിക്ക് ഫോൺ വന്നതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡിഎസ്‌പി ഷംഷേർ സിങ്ങിനെ നേരത്തെ പുൻഹാനയിൽ നിയമിച്ചതിനാൽ പരാതിക്കാരന് നന്നായി അറിയാമെന്നും തന്‍റെ പക്കൽ ഈ നമ്പർ ഇല്ലെന്ന് വിളിച്ചയാളോട് പറഞ്ഞെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
കോൾ വന്ന നമ്പര്‍ പരിശോധിച്ചപ്പോള്‍, പൊലീസ് വേഷത്തിലുള്ള ഡിഎസ്‌പി ഷംഷേർ സിങിന്‍റെ ഫോട്ടോ വാട്ട്‌സ്ആപ്പ് ഡിപിയായി ഉപയോഗിച്ചിരിക്കുന്നതായും ദിൽബാഗ് പൊലീസിനോട് പറഞ്ഞു. ഒരു ദിവസത്തിന് ശേഷം പ്രതി വീണ്ടും വിളിച്ച് കുടുംബ പ്രശ്‌നം ചൂണ്ടിക്കാട്ടി 95,000 രൂപ ആവശ്യപ്പെട്ടതായി പരാതിക്കാരൻ പറഞ്ഞു. പണം കൈമാറിയ ബാങ്ക് അക്കൗണ്ടിന്‍റെ വിവരങ്ങൾ വിളിച്ചയാൾ പങ്കുവെച്ചതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.