മുംബൈ:മുംബൈയിൽ ബസ് ട്രാക്‌ടറുമായി കൂട്ടിയിടിച്ച് കുഴിയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. മുംബൈ എക്‌സ്പ്രസ് ഹൈവേയ്‌ക്ക് സമീപമാണ് അപകടം നടന്നത്.
'മുംബൈ എക്‌സ്പ്രസ് ഹൈവേയ്‌ക്ക് സമീപം ബസ് ട്രാക്‌ടറുമായി കൂട്ടിയിടിച്ച് കുഴിയിൽ വീണതിനെ തുടർന്ന് നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പരിക്കേറ്റ എല്ലാവരെയും അടുത്തുള്ള എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.' നവി ഡിസിപി മുംബൈ പങ്കജ് ദഹാനെ പറഞ്ഞു.