ഫിറോസാബാദ് (ഉത്തർപ്രദേശ്) : ഫിറോസാബാദിലെ നൗഷേരയിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം. നാല് പേർ മരിച്ചു. 6 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിൽ ഒരു വീട് തകരുകയും നിരവധിപേർ കെട്ടിടാവഷിശ്‌ടങ്ങൾക്കിടയിൽ കുടങ്ങിക്കിടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്ന് പുലർച്ചെയാണ് സ്‌ഫോടനം ഉണ്ടായത്. പടക്കങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് തീ പിടിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ഒരു വീട് തകരുകയും നിരവധിപേർ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ കുടങ്ങിക്കിടക്കുന്നുണ്ടെന്നും, അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും ഐജി ദീപക് കുമാർ പറഞ്ഞു.
അതേ സമയം റെസ്‌ക്യൂ ടീം സ്ഥലത്തുണ്ടെന്നും, ഡോക്‌ടർമാരും, ആംബുലൻസ്, ഫയർ ടീം, ഡിസാസ്റ്റർ ടീം തുടങ്ങി എല്ലാവരും സ്ഥലത്തുണ്ടെന്നും ഫിറോസാബാദ് ജില്ല കലക്‌ടര്‍ രമേഷ് രഞ്ജൻ പറഞ്ഞു. പറഞ്ഞു.
Also Read : മധുരയിൽ വനിത ഹോസ്‌റ്റലിൽ തീപിടിത്തം; രണ്ട് പേര്‍ കൊല്ലപ്പെട്ടു - WOMENS HOSTEL FIRE ACCIDENT