ഹൈദരാബാദ്: സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിൽ തീപിടിത്തം. ആലുഗദ്ദ ബാവിയിലെ റെയിൽവേ പാലത്തിലെ സ്പെയർ കോച്ചിൽ തീ പടർന്ന് മറ്റ് രണ്ട് ബോഗികളിലേക്ക് പടരുകയായിരുന്നു. തീപിടിത്തം നടക്കുമ്പോൾ ട്രെയിനിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
അപകടം നടന്നയുടൻ റെയിൽവേ അധികൃതരെ അറിയിച്ചു. മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് സ്ഥലത്തെത്തി തീപിടിത്തമുണ്ടായത് എങ്ങനെയെന്ന് അന്വേഷിച്ചുവരികയാണ്.