ഗുവാഹത്തി: ചെറു ധാന്യക്കൃഷിയെയും അവയുടെ ഉപഭോഗത്തെയും പ്രോത്സാഹിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്‌ത്തി അസമിലെയും മറ്റ് വടക്ക് കിഴക്കന്‍ മേഖലകളിലും കര്‍ഷകരും സംരംഭകരും. സര്‍ക്കാരിന്‍റെ ഈ പ്രോത്സാഹനം മൂലം തങ്ങള്‍ക്ക് വലിയ നേട്ടമുണ്ടായെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ചെറുധാന്യ പ്രോത്സാഹനത്തിനായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ പരിപാടിയില്‍ സംസാരിക്കവെയാണ് സര്‍ക്കാരിനും പ്രധാനമന്ത്രിക്കും ഇവര്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചത്.
ചെറുധാന്യ ഉത്പാദനത്തിന് സര്‍ക്കാര്‍ വലിയ പിന്തുണ നല്‍കിയതായി അരുണാചല്‍പ്രദേശിലെ കെടി മാര്‍ക്കറ്റിങിന്‍റെ സ്ഥാപകനും സംരഭകനുമായ ടാഗോ ടാനു പറഞ്ഞു. ഓരോ സംസ്ഥാനങ്ങളിലും തങ്ങളുെട ഉത്പന്നത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു. അടുത്തിടെ തങ്ങള്‍ ത്രിപുര, മേഘാലയ, ഗുവാഹത്തി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഇനി അരുണാചലിലേക്കും സിക്കിമിലേക്കും പോകും. ചെറുധാന്യങ്ങള്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നത് കൊണ്ട് ആളുകള്‍ ധാരാളമായി ഇവയെ ആശ്രയിക്കുന്നു. നൂറോളം കര്‍ഷകര്‍ തങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അവരില്‍ നിന്നാണ് തങ്ങള്‍ ചെറു ധാന്യം ശേഖരിക്കുന്നത്. ചെറുധാന്യപ്രോത്സാഹിപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല ഒരു ഉദ്യമമാണ് നടത്തിയത്. സര്‍ക്കാര്‍ തങ്ങളെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെറുധാന്യക്കൃഷിക്കും ഉപഭോഗത്തിനും വേണ്ടി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഉദ്യമങ്ങള്‍ കര്‍ഷകര്‍ ഏറ്റെടുക്കണമെന്ന് അരുണാചലില്‍ നിന്നുള്ള മറ്റൊരു വനിത യാഗും പറഞ്ഞു. ഇവയുടെ പ്രയോജനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്‌കരിക്കേണ്ടതുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ നടപടികള്‍ തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് ഗുവാഹത്തിയില്‍ നിന്നുള്ള സംരംഭക മായശ്രീ ബറുവ പറഞ്ഞു. ആളുകള്‍ ഇപ്പോള്‍ ഇവയുടെ ഗുണങ്ങള്‍ അറിയാം. അത് കൊണ്ട് അവര്‍ ഇത് സ്വീകരിക്കുന്നു.
മൂല്യവര്‍ദ്ധിത ചെറുധാന്യ ഉത്പാദനത്തിന് സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് പരിശീലനം കിട്ടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അസമിനെ പ്രതിനിധീകരിച്ച് തനിക്ക് ജി20യില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. അടുത്തതായി വേള്‍ഡ് ഫുഡ് എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ താന്‍ പോകുന്നു. സര്‍ക്കാരാണ് തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നത്. തനിക്ക് സര്‍ക്കാരില്‍ നിന്ന് വലിയ പിന്തുണ കിട്ടുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഉദ്യമങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് വലിയ പ്രചോദനമാണ് കിട്ടുന്നതെന്നും മായാശ്രീ ബറുവ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.