ശ്രീനഗർ : മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്‌ഡി ദേവഗൗഡ ശ്രീനഗറിലെ പുരാതന ശങ്കരാചാര്യ ക്ഷേത്രം സന്ദർശിച്ചു. 91-ാമത്തെ വയസിലാണ് അദ്ദേഹത്തിന്‍റെ ചിരകാല സ്വപ്‌നമായ ശങ്കരാചാര്യ ക്ഷേത്ര സന്ദർശനം പൂവണിഞ്ഞിരിക്കുന്നത്. കുന്നിൻ മുകളിലുള്ള ക്ഷേത്രത്തിലെത്താൻ 243 കുത്തനെയുള്ള പടികൾ കയറണം.
സിആർപിഎഫിലെയും ജമ്മു കശ്‌മീർ പൊലീസിലെയും ഉദ്യോഗസ്ഥരാണ് അദ്ദേഹത്തെ ഇതിന് സഹായിച്ചത്. തന്‍റെ ആഗ്രഹം സഫലീകരിക്കാൻ സഹായിച്ച കശ്‌മീർ പൊലീസിനും സിആർപിഎഫിനും അദ്ദേഹം നന്ദി പറഞ്ഞു. ഭക്തിസാന്ദ്രമായ നിമിഷങ്ങളിൽ അദ്ദേഹം വികാരാധീനനായി.