കേരളം

kerala

ETV Bharat / bharat

കശ്‌മീരില്‍ ഭീകരരും സുരക്ഷ സേനയും ഏറ്റുമുട്ടി; ആളപായമില്ല - Encounter In Udhampur In JK - ENCOUNTER IN UDHAMPUR IN JK

കശ്‌മീരില്‍ സുരക്ഷ സേനയും തീവ്രവാദികളും ഏറ്റുമുട്ടി. ബസന്ത്‌ഖണ്ഡ് മേഖലയിലെ കുന്നിന്‍ച്ചെരുവിലാണ് സംഭവം. ആളപായമില്ല.

BASANTGARH AREA ENCOUNTER  ഉധംപൂരില്‍ ഏറ്റുമുട്ടല്‍  കശ്‌മീരില്‍ ഭീകരാക്രമണം  Encounter In Kashmir
Representational image (ANI)

By ETV Bharat Kerala Team

Published : Sep 11, 2024, 5:18 PM IST

ശ്രീനഗര്‍:കശ്‌മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ആളപായമില്ല. ഇന്ന് (സെപ്‌റ്റംബര്‍ 11) രാവിലെ ഉധംപൂരിലെ ബസന്ത്‌ഖണ്ഡ് മേഖലയിലാണ് സംഭവം. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കത്വയില്‍ സുരക്ഷ സേന തെരച്ചില്‍ നടത്തി. ഇതിനിടെയാണ് കുന്നിന്‍ച്ചെരുവില്‍ ഒളിച്ചിരുന്ന നിലയില്‍ ഭീകരരെ കണ്ടെത്തിയത്. ഇതോടെ സൈന്യം ഏറ്റുമുട്ടല്‍ ആരംഭിക്കുകയായിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇരുവിഭാഗവും പരസ്‌പരം വെടിയുതിര്‍ത്തു. മേഖലയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. സ്ഥലത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരം.

ജമ്മുകശ്‌മീരിലെ പര്‍വത പ്രദേശങ്ങളിലൊന്നാണ് ഉധംപൂര്‍. ഇവിടെയുള്ള കാടുകളില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ചില തീവ്രവാദികള്‍ ഇവിടെ നിന്ന് ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടിരുന്നു.

Also Read:വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ; ബിഎസ്‌എഫ്‌ ജവാന് പരിക്ക്

ABOUT THE AUTHOR

...view details