കേരളം

kerala

ETV Bharat / bharat

ബെംഗളൂരിൽ വയോധികയെ വെട്ടിക്കൊന്ന് മൃതദേഹം ഡ്രമ്മിൽ ഉപേക്ഷിച്ചു; പ്രതി അറസ്‌റ്റിൽ - Elderly woman murdered in Bengaluru

വൃദ്ധയുടെ പരിചയക്കാരനായ ദിനേശൻ പണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ്‌ സംശയിക്കുന്നത്

വയോധികയെ വെട്ടികൊലപ്പെടുത്തി  മൃതദേഹം ഡ്രമ്മിൽ ഉപേക്ഷിച്ചു  ബെംഗളൂരു  Elderly woman murdered in Bengaluru  chopped body parts found in a drum
Elderly woman murdered

By ETV Bharat Kerala Team

Published : Feb 26, 2024, 10:10 AM IST

ബെംഗളൂരു : വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൈ കാലുകള്‍ വെട്ടി കൊലപ്പെടുത്തിയശേഷം മൃതദേഹം ഡ്രമ്മിൽ ഉപേക്ഷിച്ചു. ബെംഗളൂരുവിൽ ഞായറാഴ്‌ചയാണ് സംഭവം പുറത്തറിയുന്നത്. കെആർ പുര നിസർഗ ലേഔട്ടിൽ താമസിക്കുന്ന സുശീലമ്മ (65) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് വൃദ്ധയുടെ പരിചയക്കാരനായ ദിനേശനെ കസ്‌റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പണത്തിന് വേണ്ടിയാണ് ദിനേശ് കുറ്റം ചെയ്‌തതെന്നാണ് പൊലീസ്‌ സംശയിക്കുന്നത്.

സംഭവം ഇങ്ങനെ : ചിക്കബല്ലാപ്പൂർ ജില്ലയിലെ സുശീലമ്മ കഴിഞ്ഞ 10 വർഷമായി നിസർഗ ലേഔട്ടിൽ താമസിച്ചുവരികയായിരുന്നു. മരിച്ച സുശീലമ്മയ്‌ക്ക് ഒരു മകനും രണ്ട് പെൺമക്കളുമുണ്ട്. വസ്‌തു വിറ്റ്‌ കിട്ടിയ എട്ടുലക്ഷം രൂപയിൽ വാടകയ്‌ക്ക് വീട് എടുത്താണ് സുശീലമ്മ മക്കളിൽ നിന്നും വേറിട്ട് താമസിച്ചിരുന്നത്.

അതേ കെട്ടിടത്തിൽ അവരുടെ ഇളയ മകളും താമസിച്ചിരുന്നു. അവരുടെ മകൻ അടുത്തുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. മാസം തോറും 23000 രൂപ വരെ മകൻ അമ്മയ്ക്ക് നൽകുമായിരുന്നു. ബിജെപിയിൽ സജീവ പ്രവർത്തകയായിരുന്ന സുശീലമ്മ നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പങ്കെടുത്തിരുന്നു.

ഈ സമയത്താത്ത് ദിനേശനെ പരിചയപ്പെട്ടത്. ശേഷം ഇയാള്‍ പലപ്പോഴായി സുശീലമ്മയുടെ വീട്ടിൽ വന്ന് പോയിരുന്നു. നിസർഗ ലേഔട്ടിലെ വീടിന്‍റ ഇടവഴിയിൽ സൂക്ഷിച്ചിരുന്ന 10 ലിറ്റർ ശേഷിയുള്ള ഡ്രം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടൊണ് വിവരം പുറത്തറിഞ്ഞത്. നാട്ടുകാര്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ ഡ്രമ്മില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പൊലീസ് ദിനേശനെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് ലബോറട്ടറി വിദഗ്‌ധരും അഡിഷണൽ പൊലീസ് കമ്മിഷണർ രമൺ ഗുപ്‌ത, വൈറ്റ്ഫീൽഡ് ഡിസിപി ശിവകുമാർ എന്നിവരാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. സംഭവത്തിൽ കെആർ പുര പൊലീസ് സ്‌റ്റേഷനിൽ കൊലപാതകത്തിന് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details