ഡൽഹി : ജാർഖണ്ഡിലെ ട്രെയിൽ അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചനം രേഖപ്പെടുത്തി (President Murmu Condoles Loss of Lives in Jharkhand Train Accident). ജാർഖണ്ഡിലെ ജാംതാര ജില്ലയിൽ ട്രെയിൻ അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടെന്ന വാർത്ത അങ്ങേയറ്റം ദുഃഖകരമാണെന്നും മരിച്ചവരുടെ കുടുംബങ്ങളോട് താൻ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും, അപകടത്തിൽ പരിക്കേറ്റവർ വളരെ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നുവെന്നുമാണ് രാഷ്ട്രപതി എക്‌സിൽ പോസ്റ്റ് ചെയ്‌തത്.
പ്രധാന മന്ത്രി നരേന്ദ്ര മോദിയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. 'പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവരുടെ കൂടെയാണ് എന്‍റെ എൻ്റെ ചിന്തകൾ' എന്നാണ് പ്രധാന മന്ത്രി പോസ്റ്റിൽ പറഞ്ഞത്. ബുധനാഴ്‌ചയാണ് ജാർഖണ്ഡിലെ ജാംതാര-കർമാതന്ദ് കൽജാരിയ റെയിൽവേ ക്രോസിന് സമീപം ട്രെയിനിടിച്ച് രണ്ട് യാത്രക്കാർ മരിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്‌തത്.