കേരളം

kerala

ETV Bharat / bharat

മയക്കുമരുന്ന് കളളക്കടത്ത്; സംബിയന്‍ വനിതയ്ക്ക് 14 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് തെലങ്കാന കോടതി

52.32 കോടി രൂപ വില വരുന്ന ഹെറോയിനാണ് വനിതയില്‍ നിന്നും 2021 ജൂണില്‍ ഡിആര്‍ഐ സംഘം പിടിച്ചെടുത്തത്. സ്യൂട്ട്കേസിൽ പൈപ്പ് റോളുകൾക്കടിയിൽ സമർത്ഥമായി ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. വിചാരണയ്ക്കൊടുവില്‍ തെലങ്കാന രംഗറെഡ്‌ഢി എം എസ് ജെ കോടതിയാണ് യുവതിക്ക് തടവും പിഴയും ശിക്ഷ വിധിച്ചത്.

DRI  AIRPORT DRUG CASE  HYDERABAD  8050 ഗ്രാം ഹെറോയിന്‍  പ്രതിയ്ക്ക് 14 വർഷം കഠിന തടവ്  ഹൈദരാബാദ്
DRI SECURES CONVICTION OF 14 YEARS RI IN AIRPORT DRUG CASE

By ETV Bharat Kerala Team

Published : Feb 1, 2024, 5:09 PM IST

ഹൈദരാബാദ്:2021 ജൂണ്‍ ആറിനാണ് കേസിനാസ്‌പദമായ മയക്കുമരുന്ന് കള്ളക്കടത്ത് ഹൈദരാബാദ് രാജീവ് ഗന്ധി വിമാനത്താവളത്തില്‍ അരങ്ങേറിയത്. ഡിആർഐ സംഘം സാംബിയൻ യുവതിയില്‍ നിന്ന് 52.32 കോടി രൂപയുടെ ഹെറോയിനാണ് അന്ന് പിടിച്ചെടുത്തത്. രാജ്യത്ത് തന്നെ ഒരു വിദേശിയില്‍ നിന്ന് ഇത്രയധികം തുകയുടെ മയക്കുമരുന്ന് പിടിച്ചെടുക്കുന്നത് ആദ്യമാണെന്ന് ഡിആര്‍ ഐ സംഘം അന്ന് വ്യക്തമാക്കിയിരുന്നു.

സ്യൂട്ട്കേസിൽ പൈപ്പ് റോളുകൾക്കടിയിൽ സമർത്ഥമായി ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. രംഗറെഡ്‌ഡി ജില്ലയിലെ എംഎസ്‌ജെ കോടതിയില്‍ നടന്ന വിചാരണയില്‍ പ്രോസിക്യൂഷന്‍ ആരോപിച്ച എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടു. 1985 ലെ ഇന്ത്യന്‍ നര്‍ക്കോട്ടിക്ക് നിയമം അനുസരിച്ച് പ്രതി കുറ്റം ചെയ്‌തുവെന്ന് ബോധ്യപ്പെട്ട കോടതി പ്രതിയ്ക്ക് പതിനാല് വർഷം കഠിന തടവും , 1,00,000 രൂപ പിഴയും വിധിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details