ചെന്നൈ: നടൻ കമൽ ഹാസന് രാജ്യസഭാ സീറ്റ് വാഗ്‌ദാനം ചെയ്‌ത് ഡിഎംകെ. മുതിർന്ന ഡിഎംകെ നേതാവും മന്ത്രിയുമായ പി കെ ശേഖർ ബാബുവാണ് ഇക്കാര്യം നടനെ നേരിട്ട് അറിയിച്ചത്. ഇത് സംബന്ധിച്ച് ആൽവാർപേട്ടിലെ ഓഫിസിൽ വച്ച് കമൽഹാസനുമായി കൂടിക്കാഴ്‌ച നടത്തി.
സമൂഹമാധ്യമത്തിലൂടെ എംഎൻഎം യോഗത്തിൻ്റെ ചിത്രങ്ങളും പങ്കുവച്ചു. കമൽ ഹാസൻ 2018ൽ മക്കൾ നീതി മയ്യം (എംഎൻഎം) എന്ന പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്ക് കടന്നിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മത്സരിച്ചില്ലെങ്കിലും തമിഴ്‌നാട്ടിൽ ഡിഎംകെ നയിക്കുന്ന ഇന്ത്യ സഖ്യത്തിന് പിന്തുണ നൽകി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2024ൽ ഡിഎംകെ കമൽ ഹാസന് രാജ്യസഭാ സീറ്റ് ഉറപ്പ് നൽകിയിരുന്നു. 2024 മാർച്ച് 9ന് കമലഹാസൻ ഡിഎംകെ ആസ്ഥാനമായ 'അണ്ണാ അറിവാലയം' സന്ദർശിച്ചിരുന്നു. അവിടെ വച്ച് ഡിഎംകെ നേതാവ് എം കെ സ്റ്റാലിനുമായി സഖ്യം പ്രഖ്യാപിച്ചിരുന്നു. സഖ്യത്തിൽ ചേരാനുള്ള തൻ്റെ നീക്കം രാജ്യത്തിന് വേണ്ടിയാണെന്നും സ്ഥാനമാനങ്ങൾക്കുള്ള വേണ്ടിയല്ലെന്നും കമലഹാസൻ പറഞ്ഞിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മക്കൾ നീതി മയ്യം പാർട്ടി ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
Also Read:മാഘി പൂർണിമയുടെ നിറവിൽ കുംഭമേള; പ്രയാഗ്‌രാജിലേക്കൊഴുകി ജനസാഗരം