കേരളം

kerala

ETV Bharat / bharat

'മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വെള്ളം ഒഴുക്കിവിടണം'; ഹരിയാനയോട് അഭ്യർഥനയുമായി ഡല്‍ഹി സര്‍ക്കാര്‍ - Delhi Water Crisis - DELHI WATER CRISIS

രാജ്യതലസ്ഥാനത്തെ ജലക്ഷാമം കണക്കിലെടുത്ത്‌ ഹരിയാനയോട് യമുനയിലേക്ക് അധിക ജലം ഒഴുക്കിവിടാൻ അഭ്യർഥിച്ച്‌ ഡൽഹി സർക്കാർ.

ഡല്‍ഹി ജലക്ഷാമം  ഡല്‍ഹി കുടിവെള്ള പ്രശ്‌നം  DELHI WATER SUPPLY  ATISHI ON WATER CRISIS
MINISTER ATISHI (ETV Bharat)

By PTI

Published : Jun 16, 2024, 6:18 AM IST

ന്യൂഡൽഹി: യമുനയിലേക്ക് അധിക ജലം ഒഴുക്കിവിടാൻ ഡൽഹി സർക്കാർ ഹരിയാനയോട് അഭ്യർഥിച്ചതായി മുതിർന്ന എഎപി നേതാവും മന്ത്രിയുമായ അതിഷി. ദേശീയ തലസ്ഥാനത്തെ ജലക്ഷാമം കണക്കിലെടുത്താണ്‌ നീക്കം. മുനക് കനാലിലെയും വസീറാബാദ് റിസർവോയറിലെയും ശുദ്ധ ജലത്തിന്‍റെ അഭാവം മൂലം തലസ്ഥാനം പ്രതിദിനം 70 ദശലക്ഷം ഗാലൻ (എംജിഡി) ഉൽപാദനത്തിൽ കുറവ് നേരിടുന്നുണ്ടെന്ന് ഡൽഹിയിലെ ജലമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

വെള്ളത്തിന്‍റെ അഭാവം കാരണം ജൂൺ 6 ന് ഡൽഹിയിൽ 1,002 എംജിഡി സാധാരണ ജല ഉത്പാദനം വെള്ളിയാഴ്‌ച 932 എംജിഡി ആയി കുറഞ്ഞതായും മന്ത്രി വ്യക്തമാക്കി. 'മനുഷ്യത്വപരമായ കാരണങ്ങളാൽ നഗരത്തിലെ ജനങ്ങൾക്കായി അധിക ജലം വിട്ടുനൽകാൻ ഡൽഹി സർക്കാർ ഹരിയാനയോട് അഭ്യർഥിച്ചു', ചൂട് തരംഗങ്ങൾ കുറഞ്ഞതിന് ശേഷം യമുന ജലത്തിന്‍റെ വിഹിതം സംബന്ധിച്ച പ്രശ്‌നങ്ങൾ ചർച്ച ചെയ്യാമെന്നും അതിഷി ചൂണ്ടിക്കാട്ടി.

ഹരിയാനയിൽ നിന്ന് വേണ്ടത്ര വെള്ളം എത്താത്തതിനാൽ ഡൽഹിയിലെ ജല ഉൽപ്പാദനം 932 എംജിഡി ആയി കുറഞ്ഞു. വസീറാബാദ് ബാരേജിലെ ജലനിരപ്പ് ആറടി താഴ്ന്ന് 668.5 അടിയായി, മുനക് കനാലിൽ നിന്ന് ലഭിക്കുന്ന വെള്ളം 902 ക്യുസെക്‌സായി കുറഞ്ഞു. വസീറാബാദ് ബാരേജിലെ ജലനിരപ്പ് 674.5 അടി ആയിരിക്കണം എന്നാൽ ഇപ്പോൾ 668.5 അടി മാത്രമാണ്. വസീറാബാദ് ബാരേജിലെ വെള്ളം ഏതാണ്ട് വറ്റിതുടങ്ങിയെന്നും മന്ത്രി അറിയിച്ചു.

വെള്ളിയാഴ്‌ച നടന്ന അപ്പർ യമുന റിവർ ബോർഡിന്‍റെ യോഗത്തിൽ ഡൽഹിയിലെ ജലക്ഷാമത്തിന് പരിഹാരം കാണാൻ കഴിഞ്ഞില്ലെന്ന് മന്ത്രി പറഞ്ഞു. ഹിമാചൽ പ്രദേശ് ഉപയോഗിക്കാത്ത വെള്ളം ഡൽഹിക്ക് നൽകാൻ തയ്യാറാണെന്നും അവർ അവകാശപ്പെട്ടു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ്‌ സുഖുവുമായി ഫോണിൽ സംസാരിച്ചെന്നും അദ്ദേഹം സഹകരണം ഉറപ്പുനൽകിയെന്നും മന്ത്രി വ്യക്തമാക്കി.

ഹിമാചൽ പ്രദേശിൽ നിന്നുള്ള വെള്ളത്തിന്‍റെ ലഭ്യത സംബന്ധിച്ച കണക്കുകൾ ബോർഡ് ഇനിയും നടത്താനുണ്ടെന്ന് അതിഷി പറഞ്ഞു. ഡൽഹി ജൽ ബോർഡ് അധികൃതരുമായി നടത്തിയ ചർച്ചയിൽ വെള്ളം കിട്ടാത്ത പ്രദേശങ്ങൾ വിലയിരുത്താനും വാട്ടർ ടാങ്കറുകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചു. നിലവിൽ, ജലക്ഷാമമുള്ള പ്രദേശങ്ങളിൽ ഡിജെബി ടാങ്കറുകൾ 10,000 ട്രിപ്പുകൾ നടത്തി പ്രതിദിനം 10 എംജിഡി വെള്ളം വിതരണം ചെയ്യുന്നു. ബവാന, ദ്വാരക, നംഗ്ലോയ് തുടങ്ങിയ പ്രദേശങ്ങളിൽ പ്രദേശവാസികൾക്ക് വെള്ളം നൽകുന്നതിനായി അടിയന്തര കുഴൽക്കിണറുകൾ ആരംഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

ALSO READ:കോടതി നടപടികളുടെ വീഡിയോ നീക്കം ചെയ്യണം; സുനിത കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതി നോട്ടിസ്

ABOUT THE AUTHOR

...view details