ETV Bharat / state

'ക്രൈം ബ്രാഞ്ച് കുറ്റവാളികളോടെന്ന പോലെ പെരുമാറുന്നു, മാറി നിന്നത് മനോവിഷമത്താൽ'; മാമി തിരോധാന കേസിൽ കാണാതായ ഡ്രൈവറേയും ഭാര്യയേയും കണ്ടെത്തി - MAMI MISSING CASE LATEST NEWS

ഗുരുവായൂരിൽ നിന്നും കോഴിക്കോടേക്ക് എത്തിച്ച ഇരുവരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി വിട്ടയച്ചു. വിശദമായി ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിച്ചേക്കുമെന്ന് ക്രൈംബ്രാഞ്ച്.

MAMI MISSING CASE DRIVER WIFE FOUND  മാമി തിരോധാന കേസ്  REALTOR ON CRIME BRANCH INQUIRY  LATEST NEWS IN MALAYALAM
Driver Rajith Kumar and his wife Thushara (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 11, 2025, 9:39 AM IST

കോഴിക്കോട്: ഗുരുവായൂരിൽ നിന്നും കണ്ടെത്തിയ മാമിയുടെ ഡ്രൈവർ രജിത് കുമാറിനേയും ഭാര്യ തുഷാരയേയും കോഴിക്കോടേക്കെത്തിച്ച് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി വിട്ടയച്ചു. ക്രൈംബ്രാഞ്ചിൻ്റെ തുടർച്ചയായ ചോദ്യം ചെയ്യൽ മൂലമുണ്ടായ മനോവിഷമത്തിലാണ് മാറി നിന്നതെന്ന് ഇരുവരും പൊലീസിന് മൊഴി നൽകി.

കുറ്റവാളികളോട് പെരുമാറുന്നത് പോലെയാണ് ക്രൈംബ്രാഞ്ച് പെരുമാറിയത്. മാമിയുടെ തിരോധാനത്തിൽ പങ്കില്ലെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു. വിശദമായി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഇവരെ വീണ്ടും വിളിപ്പിച്ചേക്കും.

വ്യാഴാഴ്‌ചയാണ് (ജനുവരി 9) ഇരുവരെയും കാണാനില്ലെന്ന് ബന്ധുക്കൾ നടക്കാവ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ഗുരുവായൂരിൽ നിന്നും കണ്ടെത്തുകയായിരുന്നു. കോഴിക്കോട് കെഎസ്ആർടിസി സ്‌റ്റാന്‍റിൽ നിന്നും ഇരുവരും ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ഓട്ടോയിൽ കയറി നേരെ പോയത് റെയിൽവെ സ്‌റ്റേഷനിലേക്കായിരുന്നു. അവിടെ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്നവെന്ന് അവർ പറഞ്ഞു.

20 വർഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്. 2023 ഓഗസ്‌റ്റ് 21ന് മാമിയെ കാണാതാകുന്നതിന് മുമ്പ് അവസാനം സംസാരിച്ചവരില്‍ ഒരാളും രജിത്തായിരുന്നു. ലോക്കല്‍ പൊലീസും പിന്നീട് വന്ന പ്രത്യേക അന്വേഷണ സംഘവും നിലവില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘവും മാമി തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചോദ്യം ചെയ്‌തതും രജിത് കുമാറിനെയായിരുന്നു.

ഒടുവില്‍ കഴിഞ്ഞ ചൊവ്വാഴ്‌ചയും ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രജിത് കുമാറിനെയും ഭാര്യ തുഷാരയേയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചു. തുഷാരയുടെ ഫോൺ പിടിച്ചെടുത്ത അന്വേഷണ സംഘം ഫോറൻസിക് പരിശോധനക്ക് അയച്ചു. ബുധനാഴ്‌ച വീണ്ടും ഹാജരാകണമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഇരുവരെയും കാണാതായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

2023 ഓ​ഗസ്‌റ്റ് 21നാ​ണ് ന​ഗ​ര​ത്തി​ലെ റി​യ​ൽ എ​സ്‌റ്റേ​റ്റ് ബി​സി​ന​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ആ​ട്ടൂ​രി​നെ കാ​ണാ​താ​യ​ത്. സി​റ്റി പൊ​ലീ​സ് ക​മ്മിഷ​ണ​ർ ആ​യി​രു​ന്ന രാ​ജ്‌പാൽ മീ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് ​മാ​സം പൊ​ലീ​സ് അന്വേഷിച്ചെങ്കിലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് മു​ഹ​മ്മ​ദ് ആ​ട്ടൂ​രി​നെ ആ​ക്ഷ​ൻ ക​മ്മി​റ്റി രൂപീകരിച്ചു. ക​ഴി​ഞ്ഞ ജൂലൈ 10ന് ​എഡിജിപി എംആ​ർ അ​ജി​ത്കു​മാ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടും കൂടുതൽ തെളിവുകളൊന്നും കണ്ടെത്താനായില്ല.

പിന്നാലെ എഡിജിപി എംആര്‍ അജിത്ത് കുമാറിനെയും, സ്വര്‍ണക്കടത്ത് സംഘങ്ങളുടെയും പേരില്‍ പിവി അന്‍വര്‍ എംഎല്‍എ ആരോപണം ഉന്നയിച്ചതിലൂടെ മാമി തിരോധാനക്കേസില്‍ ദുരൂഹത വർധിച്ചു. തുടർന്ന് കേസ് ക്രൈം​ബ്രാ​ഞ്ചിന് കൈമാറിയിരുന്നു.

നേ​ര​ത്തേ സിബിഐ​ക്ക് കേ​സ് കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം ഹൈ​ക്കോട​തി​യി​ൽ ഹ​ർജി നൽകിയിരുന്നു. ഇ​തി​നി​ടെ​യാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റിയത്. ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് റെയ്ഞ്ച് ഐജി പി ​പ്ര​കാ​ശി​ന്‍റെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ഡി​വൈഎ​സ്‌​പി യു പ്രേ​മ​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

Also Read: സൈനികൻ വിഷ്‌ണുവിൻ്റെ തിരോധാനം; കണ്ടെത്തിയത് ബാങ്കിടപാടുകള്‍ നിരീക്ഷിച്ച്, പരിശോധിച്ചത് 450 തിലേറെ സിസിടിവികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.