കേരളം

kerala

ETV Bharat / bharat

രാജ്യാന്തര അവയവ റാക്കറ്റിനെ കുടുക്കി ഡല്‍ഹി പൊലീസ്;പിടിയിലായവരില്‍ ഒരു ഡോക്‌ടറും - DELHI POLICE ARREST ORGAN RACKET - DELHI POLICE ARREST ORGAN RACKET

അവയവ റാക്കറ്റിന് ബംഗ്ലാദേശുമായി ബന്ധം. ഒരു ഇടപാടിന് ഈടാക്കുന്നത് മുപ്പത് ലക്ഷം വരെ.

DELHI POLICE  രാജ്യാന്തര അവയവ റാക്കറ്റ്  സൂത്രധാരന്‍ ഒരു ബംഗ്ലാദേശി
രാജ്യാന്തര അവയവ റാക്കറ്റിനെ കുടുക്കി ഡല്‍ഹി പൊലീസ് (ANI)

By ANI

Published : Jul 9, 2024, 12:09 PM IST

ന്യൂഡല്‍ഹി: രാജ്യാന്തര അവയവ റാക്കറ്റിനെ പിടികൂടി ഡല്‍ഹി പൊലീസ്. ഒരു ഡോക്‌ടറടക്കം ഏഴ് പേരാണ് പിടിയിലായത്. അവയവക്കടത്തിലെ മുഖ്യ സൂത്രധാരന്‍ ഒരു ബംഗ്ലാദേശിയാണെന്ന് ഡല്‍ഹി ക്രൈംബ്രാഞ്ചിലെ ഡെപ്യൂട്ടി കമ്മിഷണര്‍ അമിത് ഗോയല്‍ പറഞ്ഞു.

അവയവ ദാതാവും സ്വീകര്‍ത്താവും ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. രോഗികളെയും അവയവ ദാതാക്കളെയും ഏര്‍പ്പാടാക്കുന്ന റസല്‍ എന്നൊരാളാണ് അറസ്റ്റിലായത്. അവയവങ്ങള്‍ മാറ്റി വയ്ക്കുന്ന വനിത ഡോക്‌ടറെയും അറസ്റ്റ് ചെയ്‌തു.

സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ബംഗ്ലാദേശുമായി ബന്ധമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഓരോ അവയവമാറ്റിവയ്ക്കലിനും 25 മുതല്‍ 30 ലക്ഷം വരെയാണ് ഈടാക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

Also Read:'ഹലാല്‍ അവയവങ്ങള്‍ വില്‍പനയ്ക്ക്': ചൈനയില്‍ നിർബന്ധിത അവയവ ശേഖരണം, വംശഹത്യക്കിരയായി ഉയ്‌ഗറുകള്‍

ABOUT THE AUTHOR

...view details