കേരളം

kerala

ETV Bharat / bharat

'പാര്‍ട്ടിയില്‍ ചേരാൻ സമ്മർദം, ഇല്ലെങ്കിൽ അറസ്‌റ്റ്'; സുഹൃത്ത് വഴി ബിജെപി തന്നെ സമീപിച്ചതായി അതിഷി - Atishi ALLEGATIONS AGAINST BJP

ആംആദ്‌മി നേതാക്കളായ ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ്, എംഎൽഎ ദുർഗേഷ് പതക്, രാജ്യസഭ എംപി രാഘവ് ഛദ്ദ എന്നിവരെയും കുടുക്കാൻ ബിജെപി നീക്കമെന്ന് അതിഷി.

ALLEGATIONS AGAINST BJP  DELHI MINISTER ATISHI ALLEGATIONS  ADVISED TO JOIN BJP  ATISHI AGAINST BJP
Advised to join BJP or be prepared to be arrested in a month, claims AAP's Atishi

By PTI

Published : Apr 2, 2024, 1:20 PM IST

ന്യൂഡൽഹി:ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഡൽഹി മന്ത്രിയും ആംആദ്‌മി നേതാവുമായ അതിഷി. ബിജെപിയിൽ ചേരുന്നതിനായി ശക്തമായ സമ്മർദം നേരിടുന്നതായി അതിഷി വെളുപ്പെടുത്തി. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ അറസ്റ്റിലാകുന്ന സ്ഥിതിയാണുള്ളതെന്നും ഡൽഹിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ അതിഷി പറഞ്ഞു.

വരും ദിവസങ്ങളിൽ ഇഡി ഉദ്യോഗസ്ഥർ തൻ്റെയും ബന്ധുക്കളുടെയും വസതികളിൽ റെയ്‌ഡ് നടത്തുമെന്നും ഒരുമാസത്തിനകം തന്നെ അറസ്റ്റ് ചെയ്യുമെന്നും തന്‍റെ അടുത്ത സുഹൃത്ത് തന്നോട് പറഞ്ഞതായി അവർ പറഞ്ഞു. ഇതേ സുഹൃത്ത് വഴി തന്നെയാണ് ബിജെപി തന്നെ സമീപിച്ചതെന്നും അതിഷി വ്യക്തമാക്കി. തന്നെ കൂടാതെ മറ്റ് ആംആദ്‌മി നേതാക്കളായ ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ്, എംഎൽഎ ദുർഗേഷ് പതക്, രാജ്യസഭ എംപി രാഘവ് ഛദ്ദ എന്നിവരും അറസ്റ്റിലാകുമെന്ന് അതിഷി കൂട്ടിച്ചേര്‍ത്തു.

ഇ ഡി അറസ്റ്റ് ചെയ്‌ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഐഖ്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന ഇന്ത്യ സഖ്യത്തിന്‍റെ റാലി വാൻ വിജയമായിരുന്നു. ഇത് ബിജെപിയെ വലച്ചു. കെജ്‌രിവാളിനെ ജയിലിലടച്ചാൽ എഎപിയെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് ബിജെപി മനസിലാക്കിയെന്നും അതിഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ABOUT THE AUTHOR

...view details