ന്യൂഡൽഹി :മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് മുൻപിൽ ഇന്ന് ഹാജരാകില്ല. സമൻസ് നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ എട്ടാമത്തെ സമൻസാണ് കെജ്‌രിവാൾ തളളുന്നത്.
മദ്യനയ അഴിമതിക്കേസ് : അരവിന്ദ് കെജ്‌രിവാൾ ഇഡിക്ക് മുൻപിൽ ഇന്ന് ഹാജരാകില്ല
ഇഡിയുടെ എട്ടാമത്തെ സമൻസാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തള്ളുന്നത്
Published : Mar 4, 2024, 12:31 PM IST
അതേസമയം മാർച്ച് 12 ന് ശേഷമുളള ഏതെങ്കിലും ദിവസം വീഡിയോ കോൺഫറൻസിങ് വഴി ഹിയറിംഗിന് ഹാജരാകാമെന്ന് അന്വേഷണ ഏജൻസിയെ അദ്ദേഹം അറിയിച്ചിട്ടുമുണ്ട്. ഡൽഹി എക്സൈസ് പോളിസി 2021-22 കേസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഫെബ്രുവരി 27നാണ് ഒടുവില്‍ ഇഡി, മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി കൺവീനറുമായ കെജ്‌രിവാളിന് സമൻസ് അയച്ചത്.
മാർച്ച് 4 ന് ഹാജരാകാൻ ഇഡി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നല്‍കിയ സമൻസുകളെല്ലാം നിയമവിരുദ്ധവും രാഷ്‌ട്രീയ പ്രേരിതവുമാണെന്നാണ് കെജ്‌രിവാൾ പറഞ്ഞത്. കൂടാതെ ഈ വിഷയത്തിൽ അന്വേഷണ ഏജൻസി ഇതിനകം കോടതിയെ സമീപിച്ചതിനാൽ സമൻസ് അയയ്ക്കുന്നത് നിർത്തി കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കണമെന്ന് എഎപി ഇഡിയോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.