ചെന്നൈ:2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിൽ 69.72 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്‍ പുറത്തുവിട്ട അന്തിമ പോളിങ് സ്‌റ്റാറ്റസിലാണ് 69.72 ശതമാനം രേഖപ്പെടുത്തിയത്. 2019 പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ 72.44 ശതമാനം വോട്ടുകളാണ് തമിഴ്‌നാട്ടില്‍ രേഖപ്പെടുത്തിയിരുന്നത്. മൂന്ന് ശതമാനത്തോളം വോട്ടിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ധർമപുരി ലോക്‌സഭ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് (81.20). കള്ളക്കുറിച്ചി ലോക്‌സഭ മണ്ഡലത്തിൽ 79.21 ശതമാനവും കരൂർ ലോക്‌സഭ മണ്ഡലത്തിൽ 78.70 ശതമാനവുമാണ് രേഖപ്പെടുത്തിയത്. ചെന്നൈ സെൻട്രൽ ലോക്‌സഭ മണ്ഡലത്തിൽ 53.96 ശതമാനവും ചെന്നൈ സൗത്ത് ലോക്‌സഭ മണ്ഡലത്തിൽ 54.17 ശതമാനവും ചെന്നൈ നോർത്ത് ലോക്‌സഭ മണ്ഡലത്തിൽ 60.11 ശതമാനവും വോട്ടുകളാണ് രേഖപ്പെടുത്തിയത്.