കേരളം

kerala

ETV Bharat / bharat

ജമ്മുവിൽ അജ്ഞാത രോഗം; മരിച്ചവരുടെ എണ്ണം 17 ആയി - MYSTERIOUS DISEASE DEATH TOLL JAMMU

അജ്ഞാത രോഗ വ്യാപനത്തിൽ ആളുകൾ മരിക്കുന്നതിൻ്റെ എണ്ണം കൂടിയതിനാൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ സംഘം ഇന്ന് ജമ്മുവിൽ എത്തിയിരുന്നു.

RAJOURI DEATHS  RAJOURI MYSTERY DEATHS  MYSTERIOUS DISEASE IN JAMMU  BADAL VILLAGE MYSTERIOUS DISEASE
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jan 19, 2025, 10:51 PM IST

ശ്രീനഗർ:രജൗരി ബാദൽ ഗ്രാമത്തിൽ അജ്ഞാത രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം17 ആയി. ഇന്ന് വൈകുന്നേരം മറ്റൊരു പെൺകുട്ടി കൂടി മരിച്ചു. മുഹമ്മദ് അസ്ലമിൻ്റെ ആറാമത്തെ കുട്ടിയാണ് ഇന്ന് വൈകുന്നേരം ജമ്മുവിലെ എസ്എംജിഎസ് ആശുപത്രിയിൽ വെച്ച് മരിച്ചത്. അജ്ഞാത രോഗ വ്യാപനത്തിൽ ആളുകൾ മരിക്കുന്നതിൻ്റെ എണ്ണം കൂടിയതിനാൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഒരു സംഘം ഇന്ന് ജമ്മുവിൽ എത്തിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മൂന്ന് ദിവസം മുമ്പ് മുഹമ്മദ് അസ്ലമിൻ്റെ അഞ്ച് കുട്ടികൾ അജ്ഞാത രോഗം മൂലം മരിച്ചിരുന്നു. ആറാമത്തെ കുട്ടി ജമ്മുവിലെ എസ്എംജിഎസ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്. നേരത്തെ അസ്ലമിൻ്റെ മാതൃസഹോദരനും അമ്മായിയമ്മയും മരിച്ചിരുന്നു. മരണകാരണം കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം ദുരിതബാധിത ഗ്രാമം സന്ദർശിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ നിർദേശം നൽകിയിരുന്നു.

Also Read:കാലാവധി കഴിഞ്ഞ മരുന്ന് കുത്തിവച്ച് ഗർഭിണി മരിച്ച സംഭവം; 12 ഡോക്‌ടർമാർക്ക് സസ്‌പന്‍ഷന്‍

ABOUT THE AUTHOR

...view details